എല്‍ഡിഎഫ് സര്‍ക്കാരിനെ ‘പിണറായി സര്‍ക്കാര്‍’ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമം; സിപിഐഎമ്മിനെ വിമര്‍ശിച്ച് സിപിഐ

സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സിപിഐഎമ്മിന് വിമര്‍ശനം. എല്‍ഡിഎഫ് സര്‍ക്കാരിനെ പിണറായി സര്‍ക്കാര്‍ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ ബോധപൂര്‍വമായ ശ്രമം. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് കാണാത്ത പ്രവണതയെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു ( CPI criticizes CPI(M) ).
സിപിഐഎമ്മില്‍ നിന്ന് വരുന്നവര്‍ക്ക് കൂടുതല്‍ സ്ഥാനം നല്‍കണമെന്നും പൊതുചര്‍ച്ചയില്‍ ആവശ്യം. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം തിരിച്ചു പിടിക്കാന്‍ നേതൃത്വം ശക്തമായി ഇടപെടണം. ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. പൊലീസിനെ നിലയ്ക്ക് നിര്‍ത്തണം. എല്‍ഡിഎഫിന്റെ കെട്ടുറപ്പ് നിലനിര്‍ത്തേണ്ട ബാധ്യത സിപിഐയ്ക്ക് മാത്രമാണെന്ന രീതി അവസാനിപ്പിക്കണമെന്നും പൊതുചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു.
Story Highlights: Attempt to brand LDF government as ‘Pinarai government’; CPI criticizes CPI(M)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here