കോളജ് വിദ്യാര്‍ഥികളുടെ ലിപ്‌ലോക്ക് ചലഞ്ച്; രണ്ട് പെൺകുട്ടികള്‍ പീഡനത്തിന് ഇരയായെന്ന് പൊലീസ് റിപ്പോർട്ട്

കർണാടകയിലെ കോളജ് വിദ്യാര്‍ഥികളുടെ ലിപ്‌ലോക്ക് ചലഞ്ച് കേസില്‍ രണ്ട് പെൺകുട്ടികള്‍ പീഡനത്തിന് ഇരയായെന്ന് മംഗളൂരു സിറ്റി പൊലീസിന്റെ റിപ്പോർട്ട്. ഇവരെ ലൈംഗികമായി പീഡിപ്പിച്ച എട്ട് ആൺകുട്ടികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷൻ 376, 354, 354 (സി), 120 (ബി) എന്നീ വകുപ്പുകളും പോക്‌സോ, ഐ.ടി നിയമങ്ങളിലെ വിവിധ വകുപ്പുകളും ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ എൻ. ശശികുമാർ വെളിപ്പെടുത്തി. 17 വയസുകാരനും പ്രതികളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Read Also: ‘രാഷ്ട്രീയക്കാരെക്കാൾ നല്ലത് നാൽക്കാലി’, കർണാടകയിൽ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്ത് പോത്ത്
മംഗളൂരുവിലെ ഒരു കോളജിലെ വിദ്യാർഥികളുടെ ലിപ്‌ലോക്ക് മത്സരത്തിന്‍റെ വിഡിയോ ഫെബ്രുവരിയിലാണ് വൈറലായത്. ഇതോടെയാണ് പൊലീസ് അന്വേഷണം നടത്തി ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്. കോളജ് യൂണിഫോം ധരിച്ച വിദ്യാർഥികൾ ചുംബിക്കുന്നതും അവരുടെ സുഹൃത്തുക്കൾ പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയിൽ കാണാം. സ്വകാര്യ ഫ്ലാറ്റിൽവച്ചാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
ലിപ്‌ലോക്ക് ദൃശ്യം വൈറലായതോടെ കോളജ് അധികൃതർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു. ജൂലൈ 21ന് വിഡിയോ തയ്യാറാക്കിയ വിദ്യാർഥി അറസ്റ്റിലായിരുന്നു. ഈ കുട്ടിയെ ചോദ്യം ചെയ്തിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നും പൊലീസ് വ്യക്തമാക്കി.
Story Highlights: College students hold lip-lock challenge in Karnataka; two girls were raped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here