Advertisement

ഡിപ്ലോമാറ്റ്‌ ബാഗിൽ സാധനങ്ങളെത്തിച്ച്‌ വാഷിങ്ടണിൽ ഗാർഡൻ നിർമ്മിക്കാനുള്ള ചൈനയുടെ നീക്കം പൊളിച്ച് അമേരിക്ക

July 24, 2022
Google News 1 minute Read

അമേരിക്കയിലെ വാഷിങ്ടണിൽ ചൈന നിർമിക്കാൻ പദ്ധതിയിട്ട ചൈനീസ് ഗാർഡൻ ചാരപ്രവർത്തനത്തിനെന്ന് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നു. 100 മില്ല്യൺ ഡോളർ ചെലവിട്ട് പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്ന പദ്ധതിക്കായി ചൈന തെരഞ്ഞെടുത്തത് വാഷിങ്ടണിലെ ഏറ്റവും തന്ത്രപ്രധാനമായ സ്ഥലമാണ്. സംശയം വർധിപ്പിക്കാൻ ഇത് കാരണമായിട്ടുണ്ട്.

2017ലാണ് വാഷിങ്ടണിൽ ചൈനീസ് ഗാർഡൻ നിർമിക്കാമെന്ന് ചൈനീസ് സർക്കാർ അമേരിക്കയോട് വാഗ്ധാനം ചെയ്യുന്നത്. ഏകദേശം 70 അടിയോളം ഉയരമുള്ള ചൈനീസ് ഗോപുരങ്ങളും ചൈനീസ് മാതൃകയിലുള്ള അമ്പലങ്ങളുമൊക്കെ ഈ പദ്ധതിയിലുണ്ടായിരുന്നു. ഇത്തരം ഒരു സംരംഭം കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുമെന്നതിനാൽ പ്രാദേശിക ഭരണകൂടത്തിന് ഈ പദ്ധതിയോട് വളരെ താത്പര്യമുണ്ടായിരുന്നു. എന്നാൽ, യുഎസ് കൗണ്ടറിൻ്റലിജൻസ് ഈ പദ്ധതി വിശദമായി പരിശോധിച്ചു. ഇതോടെ ചില സംശയങ്ങളുമുയർന്നു.

വാഷിങ്ടണിലെ ഏറ്റവും ഉയർന്ന ഭൂപ്രദേശത്താണ് ഒരു ഗോപുരം സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നത്. യുഎസ് ഇൻ്റലിജൻസ് സിഗ്നലുകൾ വളരെ കൃത്യമായി ലഭ്യമാവുന്ന ഒരു സ്ഥലമായിരുന്നു ഇത്. ഗോപുര നിർമാണത്തിന് ആവശ്യമുള്ള ചില സാധനസാമഗ്രികൾ ഡിപ്ലോമാറ്റ് ബാഗുകളിൽ അമേരിക്കയിലെത്തിക്കാനുള്ള ചൈനയുടെ നീക്കമാണ് യുഎസ് ഇൻ്റലിജൻസിൻ്റെ സംശയത്തിനിടയാക്കിയത്. അമേരിക്കയിലെ നിയമം അനുസരിച്ച് ഡിപ്ലോമാറ്റ് ബാഗുകൾ പരിശോധിക്കാൻ യുഎസ് കസ്റ്റംസിന് അധികാരമില്ല. ഇത് ദുരുപയോഗപ്പെടുത്തുകയയായിരുന്നു ചൈനയുടെ ലക്ഷ്യം.

Story Highlights: diplomat bag china usa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here