Advertisement

സാമ്പത്തിക പ്രതിസന്ധിക്കിടെ വാഹനങ്ങളുടെ ദുരുപയോഗം: സര്‍ക്കാര്‍ വാഹനങ്ങളുടെ കണക്കെടുക്കാന്‍ ധനവകുപ്പ്

July 24, 2022
Google News 2 minutes Read

സംസ്ഥാനത്തെ സര്‍ക്കാര്‍ വാഹനങ്ങളുടെ കണക്ക് തേടി ധനവകുപ്പ്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാനാണ് കണക്കുകള്‍ ശേഖരിക്കുന്നത്. കണക്ക് സൂക്ഷിക്കാനായി വീല്‍സ് എന്ന സംവിധാനം ധനവകുപ്പ് നേരത്തെ തയ്യാറാക്കിയിരുന്നെങ്കിലും കാര്യക്ഷമമായിരുന്നില്ല. (Finance Department to keep details about government-owned vehicles)

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകവെ ഏത് വിധേനയും പിടിച്ച് നില്‍ക്കാന്‍ മാര്‍ഗങ്ങള്‍ തേടുകയാണ് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിന്റെ കൈവശം എത്ര വാഹനങ്ങളുണ്ടെന്നതിന്റെ കണക്കാണ് ആദ്യം ശേഖരിക്കുന്നത്. ഇതിനായി വീല്‍സെന്ന സംവിധാനം ധനവകുപ്പ് ഏര്‍പ്പെടുത്തിയെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. ഇതോടെയാണ്
വീല്‍സില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ വിവരങ്ങള്‍ തേടി ധനവകുപ്പ് വിവിധ വകുപ്പുകള്‍ക്ക് കത്ത് നല്‍കിയത്. രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങളുടെ കാര്യത്തില്‍ വകുപ്പ് മേധാവികള്‍ വിശദീകരണം നല്‍കണം.

Read Also: കരിമ്പയിലെ സദാചാര ആക്രമണം: വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മോശമായി; ആശങ്കയില്‍ മാതാവ്

അതേസമയം പൊതു മേഖലാസ്ഥാപനങ്ങളില്‍ ഉള്‍പ്പടെ കണക്കെടുപ്പ് നടത്താനാണ് തീരുമാനം.പോലീസിലടക്കം വാഹന ദുരുപയോഗം കൂടുന്നുവെന്നാണ് ധനവകുപ്പ് കണ്ടെത്തല്‍. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിലൂടെ നല്ലൊരു തുക ലാഭിക്കാമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.

Story Highlights: Finance Department to keep details about government-owned vehicles

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here