നുണ ബോംബുകളെ നിർവീര്യമാക്കുവാൻ, കണക്കുകൾ സംസാരിക്കട്ടെ; യശ്വന്ത്സിൻഹക്ക് ലഭിച്ചത് റെക്കോർഡ് വോട്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം ചലനം സൃഷ്ടിച്ചില്ല എന്ന പ്രചാരണത്തിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി മന്ത്രി മുഹമ്മദ് റിയാസ്. ഇത്തരം വാർത്തകൾ നുണഫാക്ടറികളിൽ നിന്നാണ് പുറത്തുവരുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ സ്ഥാനാർത്ഥിക്കൾക്ക് ലഭിച്ച വോട്ടിന്റെ കണക്കുകൾ പരിശോധിച്ചാൽ ഇത്തവണത്തെ സ്ഥാനാർത്ഥി യശ്വന്ത്സിൻഹക്ക് ലഭിച്ചത് റെക്കോർഡ് വോട്ടും വോട്ടു വിഹിതവുമാണ് എന്നത് തിരിച്ചറിയാനാകുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ( Presidential election; Minister Muhammad Riyas with Facebook post )
“നുണ ബോംബുകളെ നിർവീര്യമാക്കുവാൻ, കണക്കുകൾ സംസാരിക്കട്ടെ.” രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം ചലനം സൃഷ്ടിച്ചില്ല എന്ന് നുണഫാക്ടറികളിൽ നിന്ന് നിരന്തരമായി നടത്തുന്ന വ്യാജ പ്രചരണങ്ങൾ ശ്രദ്ധയിൽപ്പെട്ടു. പ്രതിപക്ഷ നിരയുടെ ഐക്യം തകർത്ത് ബി.ജെ.പി വലിയ മേധാവിത്യം നേടിയെന്ന നിലയിലുള്ള ഇത്തരം സംഘടിത പ്രചരണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായിരുന്നു.
Read Also: രാഷ്ട്രപതി തെരഞ്ഞെടുപ്പ്: കേരളത്തിലെ ഒരു വോട്ട് ദ്രൗപദി മുർമ്മുവിന്
രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കുന്നു. ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായ ബഹുമാന്യയായ ദ്രൗപദി മുർമുവിനെ അഭിനന്ദിക്കുന്നു. എന്നാൽ, ഇന്ത്യൻ രാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ സ്ഥാനാർത്ഥിക്കൾക്ക് ലഭിച്ച വോട്ടിന്റെ കണക്കുകൾ പരിശോധിച്ചാൽ ഇത്തവണത്തെ സ്ഥാനാർത്ഥി യശ്വന്ത്സിൻഹക്ക് ലഭിച്ചത് റെക്കോർഡ് വോട്ടും വോട്ടു വിഹിതവുമാണ് എന്നത് തിരിച്ചറിയാനാകും. കണക്കുകൾ ശബ്ദിക്കട്ടെ, നുണ ബോംബുകൾ തകരട്ടെ”. – പി എ മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ദ്രൗപതി മുർമ്മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ആദിവാസി ഗോത്ര വിഭാഗത്തിൽ നിന്ന് രാഷ്ട്രപതി സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയാണ് ദൗപതി മുർമ്മു. പരമ്പരാഗത രീതിയിൽ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ആണ് സത്യപ്രതിജ്ഞ ചടങ്ങുകൾ.
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ സത്യവാചകം പുതിയ രാഷ്ട്രപതിക്ക് ചൊല്ലി നൽകും. രാവിലെ 10 15നാണ് സത്യപ്രതിജ്ഞ ചടങ്ങ്.സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദ് , ഉപരാഷ്ടപതി വെങ്കയ്യ നായിഡു , പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാന മന്ത്രിമാർ, കേന്ദ്രമന്ത്രിമാർ,എംപിമാർ, വിവിധ പാർട്ടി നേതാക്കൾ, വിശിഷ്ട വ്യക്തികൾ, വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമാകും. സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം പുതിയ രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
Story Highlights: Presidential election; Minister Muhammad Riyas with Facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here