Advertisement

സ്കോട്ട്‌ലൻഡ് ക്രിക്കറ്റിൽ വംശീയ വിവേചന വിവാദം

July 24, 2022
Google News 1 minute Read

സ്കോട്ട്‌ലൻഡ് ക്രിക്കറ്റിൽ വംശീയ വിവേചന വിവാദം. മുൻ സ്കോട്ടിഷ് സ്പിന്നർ മാജിദ് ഹഖിൻ്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ നടത്തിയ സ്വതന്ത്രാന്വേഷണത്തിൽ ഇക്കാര്യം തെളിഞ്ഞു. സ്കോട്ട്‌ലൻഡിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ് മാജിദ് ഹഖ്. മാജിദിനൊപ്പം മുൻ താരം ഖാസിം ഷെയ്ഖും ടീമിൽ വംശീയ വിവേചനമുണ്ടെന്ന് ആരോപിച്ചിരുന്നു.

തൊലിനിറത്തിൻ്റെ പേരിൽ വിവേചനം അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്ന ഇവരുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പ്ലാൻ4സ്പോർട് എന്ന സ്വതന്ത്ര ഏജൻസിയെ അന്വേഷണത്തിനായി സ്കോട്ട്‌ലൻഡ് ക്രിക്കറ്റ് നിയമിച്ചു. നൂറുകണക്കിന് ആളുകളിൽ നിന്ന് മൊഴിയെടുത്ത ഏജൻസി ടീമിൽ വംശീയ വിവേചനമുണ്ടെന്ന് കണ്ടെത്തി.

Story Highlights: racist allegations scotland cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here