ടെസ്റ്റ് ക്രിക്കറ്റ് ആറ് ടീമുകളിലേക്ക് ചുരുക്കണമെന്ന് രവി ശാസ്ത്രി

ടെസ്റ്റ് ക്രിക്കറ്റ് ആറ് ടീമുകളിലേക്ക് ചുരുക്കണമെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ടെസ്റ്റ് ക്രിക്കറ്റിൻ്റെ നിലവാരം കാത്തുസൂക്ഷിക്കണമെങ്കിൽ ഇത് അനിവാര്യമാണെന്ന് ശാസ്ത്രി പറയുന്നു. പത്തോ പന്ത്രണ്ടോ ടീമുകൾ ടെസ്റ്റ് കളിക്കാൻ ആരംഭിച്ചാൽ അത് ആ ഫോർമാറ്റിൻ്റെ നിലവാരം നഷ്ടപ്പെടുത്തുമെന്നാണ് ശാസ്ത്രിയുടെ വാദം.
“പത്തോ പന്ത്രണ്ടോ ടീമുകളെ കളിപ്പിക്കരുത്. 6 മുൻനിര ടീമുകൾ മാത്രം ടെസ്റ്റ് കളിച്ചാൽ നിലവാരമുണ്ടാവും. ടീമുകളുടെ എണ്ണത്തിനു മുകളിൽ നിലവാരമുണ്ടാവണം. അങ്ങനെ മാത്രമേ മറ്റ് മത്സരങ്ങൾ കളിക്കാൻ വിൻഡോ ലഭിക്കുകയുള്ളൂ. ടി-20യിലും ഏകദിനത്തിലും ടീമുകളുടെ എണ്ണം കൂട്ടാം. എന്നാൽ, ടെസ്റ്റിൽ ടീമുകളുടെ എണ്ണം കുറയ്ക്കണം.”- രവി ശാസ്ത്രി പറഞ്ഞു.
Story Highlights: ravi shastri test cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here