എയർ ഹോസ്റ്റസിനോട് ലൈംഗിക ചുവയോടെ സംസാരിച്ചു; ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരൻ പിടിയിൽ

എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ വിമാന യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന ഉത്തർപ്രദേശ് കാൺപൂർ സ്വദേശിയായ ഡാനിഷ് എന്നയാളാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച്ച വൈകിട്ട് 6.15ന് ലക്‌നൗവിൽ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് സംഭവം നടന്നത്. ഹിന്ദുസ്ഥാൻ ടൈംസിന്റെ സഹോദര പ്രസിദ്ധീകരണമായ ലൈവ്ഹിന്ദുസ്ഥാനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ( talk sexually to the air hostess; Indigo Airlines passenger arrested )
Read Also: ‘ഇൻഡിഗോ തിരുത്തിയാൽ നല്ലത്’; ഇൻഡിഗോ ബഹിഷ്കരണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ഇ പി ജയരാജൻ
വിമാന യാത്രക്കിടെ എയർഹോസ്റ്റസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി. വിമാനം നിലത്തിറങ്ങിയ ഉടൻ
ഡാനിഷിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ശ്രീനഗറിൽ നിന്ന് വിമാനം പറന്നുയർന്നതിന് ശേഷം യാത്രക്കാരൻ എയർ ഹോസ്റ്റസുമായി വഴക്കിടുകയും മോശമായി പെരുമാറുകയും ചെയ്യുകയായിരുന്നു.
തർക്കത്തിനിടെ ഇയാൾ എയർ ഹോസ്റ്റസിനോട് ലൈംഗിക ചുവയോടെ സംസാരിക്കാൻ തുടങ്ങി.
തുടർന്ന് യുവതി ഫ്ലൈറ്റ് ക്യാപ്റ്റനെ വിവരമറിയിച്ചു. അദ്ദേഹമാണ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കാര്യങ്ങൾ ധരിപ്പിച്ചത്. തുടർന്ന് വിമാനം എത്തുന്നതിന് മുമ്പ്, റൺവേയ്ക്ക് സമീപം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. വിമാനം അമൃത്‌സറിലെ ശ്രീ ഗുരു രാംദാസ്ജി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ഉടൻ പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് പൊലീസിന് കൈമാറുകയായിരുന്നു. പ്രതിക്കെതിരെ പൊലീസ് സെക്‌ഷൻ 509 പ്രകാരം കേസെടുത്തിട്ടുണ്ട്.
Story Highlights: talk sexually to the air hostess; Indigo Airlines passenger arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here