‘ഇൻഡിഗോ തിരുത്തിയാൽ നല്ലത്’; ഇൻഡിഗോ ബഹിഷ്കരണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ഇ പി ജയരാജൻ

ഇൻഡിഗോ ബഹിഷ്കരണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ഇ പി ജയരാജൻ. ‘ഇൻഡിഗോ തിരുത്തിയാൽ നല്ലത്. ഇൻഡിഗോ സർവീസ് ഉപയോഗിക്കാത്തത് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. എഫ് ഐ ആറിലുള്ളത് പരാതി നൽകുന്നവർ പറയുന്ന കാര്യം മത്രമാണ്. എഫ്ഐആർ എന്നത് സാധാരണ നടപടി ക്രമം മാത്രമാണ്’ – ഇ.പി ജയരാജൻ പറഞ്ഞു. ( ep jayarajan stands firm against indigo )
തനിക്ക് വിലക്കേർപ്പെടുത്തിയ ഇൻഡിഗോ നടപടിക്കെതിരെ ഇ.പി ജയരാജൻ രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. താനും കുടുംബവും ഇനി മുതല്‍ ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്നും ഇന്‍ഡിഗോ ‘വൃത്തികെട്ട’ കമ്പനിയാണെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ നിലപാടിലാണ് ഇപ്പോഴും ഇ.പി ജയരാജൻ ഉറച്ച് നിൽക്കുന്നത്. ‘നടന്നുപോകേണ്ടി വന്നാലും ഇന്‍ഡിഗോയുടെ വിമാനത്തില്‍ ഇനി ഒരിക്കലും കയറില്ല. ഇതൊരു നിലവാരമില്ലാത്ത വിമാന കമ്പനിയാണ്. ഞാന്‍ ആരാണെന്ന് പോലും അവര്‍ക്ക് മനസിലായില്ല. ഒരു മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിക്കാനുള്ള നീക്കം ഇന്‍ഡിഗോ കമ്പനിക്ക് അറിയാമായിരുന്നു. ഞാന്‍ മാത്രമല്ല എന്റെ കുടുംബക്കാരും യാത്ര ചെയ്യില്ല. ഒരു സ്റ്റാന്റാര്‍ഡും ഇല്ലാത്ത കമ്പനിയാണ്‘- ഇ പി ജയരാജന്‍ പറഞ്ഞു.
Read Also: ‘വൃത്തികെട്ട വിമാനക്കമ്പനി, ഇനി മേലാല്‍ കയറില്ല’; ഇന്‍ഡിഗോയെ ബഹിഷ്‌കരിച്ച് ഇ.പി ജയരാജന്‍
അതേസമയം, വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസുകാരെ കയേറ്റം ചെയ്ത കേസില്‍ ഇ പി ജയരാജനെതിരെ വലിയതുറ പൊലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചനാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. വിമാനത്തില്‍ പ്രതിഷേധക്കാരെ തള്ളിയ സംഭവത്തില്‍ ഇപി ജയരാജന്‍, മുഖ്യമന്ത്രിയുടെ ഗണ്മാന്‍, പേഴ്‌സണല്‍ സ്റ്റാഫ് എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്.
Story Highlights: ep jayarajan stands firm against indigo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here