Advertisement

റാന്നി പാലത്തില്‍ നിന്ന് സ്ത്രീ പമ്പയിലേക്ക് ചാടി; തെരച്ചില്‍ ഊര്‍ജിതം

July 24, 2022
Google News 2 minutes Read
women jumped into pampa river

പത്തനംതിട്ട റാന്നി വലിയ പാലത്തില്‍ നിന്ന് സ്ത്രീ പമ്പാ നദിയിലേക്ക് ചാടി. പാലത്തിന് സമീപത്ത് നിന്ന് ചെരുപ്പും പഴ്‌സും കണ്ടെടുത്തിട്ടുണ്ട്. അടൂര്‍ മണക്കാല സ്വദേശിനിയാണ് സ്ത്രീയെന്നാണ് നിഗമനം.(women jumped into pampa river )

ഇന്ന് രാത്രി 10.30ഓടുകൂടിയാണ് സ്ത്രീ പുഴയിലേക്ക് ചാടിയതായി യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചെരുപ്പും പഴ്‌സും കണ്ടെടുത്തു. പഴ്‌സില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മണക്കാല സ്വദേശിനിയാണെന്ന് വിവരം ലഭിച്ചത്.

Read Also: മകന്റെ സുഹൃത്തെന്ന് പറഞ്ഞ് പ്രായമായ സ്ത്രീകളില്‍ നിന്ന് പണം തട്ടി: പ്രതി പിടിയില്‍

പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നിലവില്‍ പുഴയില്‍ തെരച്ചില്‍ നടത്തുകയാണ്. നദിയില്‍ വെള്ളം കൂടിയതിനാല്‍ രാത്രി തെരച്ചില്‍ അവസാനിപ്പിക്കേണ്ടിവരും. നാളെ രാവിലെയാകും തെരച്ചില്‍ തുടരുക.

Story Highlights: women jumped into pampa river

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here