Advertisement

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ജീവിതകഥ എഴുതി പതിമൂന്നുകാരി…

July 25, 2022
Google News 2 minutes Read

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായ ദ്രൗപദി മുര്‍മുവിന്റെ ജീവിതകഥ എഴുതിയ ഒരു കൊച്ചു മിടുക്കിയെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. പേര് ഭാവിക മഹേശ്വരി. തനറെ പതിമൂന്നാമത്തെ വയസിൽ ഈ ഒരു പുസ്തകം എഴുതാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ്. സൂറത്ത് സ്വദേശിനിയാണ് ഭാവിക. എട്ടാം ക്ലാസുകാരിയായ ഭാവിക മോട്ടിവേഷണല്‍ സ്പീക്കര്‍, രണ്ടു പുസ്തകങ്ങളുടെ രചയിതാവ് എന്നീ മേഖലകളിൽ ഈ ചെറിയ പ്രായത്തിൽ തന്നെ സജീവമാണ്.

ദ്രൗപദി മുര്‍മുവിന്റെ ജീവിതകഥ എഴുതാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ച് ഭാവിക പറയുന്നതിങ്ങനെ- ഡൽഹിയിൽ വെച്ചായിരുന്നു എനിക്ക് ഇന്ത്യന്‍ എക്‌സലന്‍സി അവാര്‍ഡ് നല്‍കിയത്. ആ സമയത്ത് രാഷ്ട്രപതിഭവന്‍ സന്ദർശിച്ചിരുന്നു. അപ്പോൾ എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായി മുര്‍മുവിന്റെ പേര് പ്രഖ്യാപിച്ച സമയമായിരുന്നു. അങ്ങനെയാണ് ദ്രൗപദി മുര്‍മുവിന്റെ ജീവിതത്തെ കുറിച്ചും അഭിമുഖീകരിച്ച ജീവിത സാഹചര്യങ്ങളെ കുറിച്ചും പ്രവർത്തന മേഖലകളെ കുറിച്ചും അടുത്തറിയുന്നത്. അച്ഛനാണ് മുര്‍മുജിയെപ്പറ്റി പറഞ്ഞുതന്നത്”. ഇത് കൂടുതൽ അവരെ കുറിച്ച് അറിയാനും വായിക്കാനും ആകാംക്ഷയുണ്ടാക്കി.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

അതിനായി ആദ്യം ചെയ്തത് മുര്‍മുജിയെപ്പറ്റിയുള്ള പുസ്തകങ്ങള്‍ ശേഖരിക്കുകയായിരുന്നു. ആദ്യം തന്നെ ദര്യാങ്കജ് മാര്‍ക്കറ്റിൽ പോയി പുസ്തകങ്ങൾ തിരഞ്ഞു. എന്നാൽ ഒന്നും തന്നെ ലഭിച്ചില്ല. പിന്നീട് ഇന്റർനെറ്റ് ആയിരുന്നു ആശ്രയം. അതിൽ നിന്നും കാര്യമായ വിവരങ്ങൾ ഒന്നും ലഭിച്ചില്ല. അതെന്നെ അവരെ കുറിച്ച് ഒരു പുസ്തകം എഴുതണമെന്ന് ചിന്തയിലെത്തിച്ചു. അതിനുള്ള എല്ലാ തയ്യാറെടുപ്പിലും അച്ഛൻ കൂടെ നിന്നു. ലേഖനങ്ങളും പത്രകുറിപ്പുകളും സംഘടിപ്പിച്ചു തന്നു. ഈ പുസ്തകം ഒരുപാട് ഗുണം ചെയ്‌തേക്കാം എന്നാണ് കരുതുന്നത് എന്നും ഭാവിക പറയുന്നു.

Story Highlights: 13 year old girl writes book on Droupadi Murmu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here