നഞ്ചമ്മയുടെ നന്മക്ക് ലഭിച്ച അംഗീകാരമാണ് ദേശീയ അവാർഡ്; ആശംസയുമായി സംഗീത സംവിധായകൻ ശരത്ത്

മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ച നഞ്ചമ്മയെ അഭിനന്ദിച്ച് സംഗീത സംവിധായകൻ ശരത്ത്. ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ ആയിരുന്നു ശരത്തിന്റെ അഭിനന്ദനം. നഞ്ചമ്മയുടെ നന്മക്ക് ലഭിച്ച അംഗീകാരമാണ് ഈ പുരസ്കാരമെന്ന് ശരത്ത് പറയുന്നു. എപ്പോള്‍ പാടാന്‍ പറഞ്ഞാലും അമ്മ റെഡിയാണ്. എന്തിന് ദേശീയ അവാര്‍ഡിന്റെ മൂല്യം തന്നെ അമ്മയ്ക്ക് അറിയാമോ എന്ന് അറിയില്ലെന്നും ശരത്ത് ഫേസ്ബുക്കിലൂടെ പറഞ്ഞു.(music director sharreth about nanjamma)
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
ശരത്തിന്റെ വാക്കുകൾ ഇങ്ങനെ
ഒരുപാട് സന്തോഷത്തോടെയാണ് നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതില്‍. കാരണം നമ്മുടെ നഞ്ചിയമ്മയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിരിക്കുകയാണ്. നാഷണല്‍ അവാര്‍ഡ് കളിച്ച കാര്യമാണോ. ഇത് ഇന്ത്യയുടെ തന്നെ ഏറ്റവും വലിയ അവാര്‍ഡ് ആണ്. അത് നമ്മുടെ നഞ്ചമ്മയ്ക്ക് തന്നെ ലഭിച്ചതില്‍ കുറേ സന്തോഷം. അമ്മയുടെ മനസ്സില്‍ വേറെ ഒന്നും ഇല്ല. അമ്മ വെറും പാവമാണ്. പഞ്ചപാവം, ആത്മാര്‍ത്ഥ സ്‌നേഹമാണ്, ഇതെല്ലാം അമ്മയെ കണ്ടപ്പോള്‍ എനിക്ക് മനസ്സിലായതാണ്.
മനസ്സില്‍ കുറേ നന്മയുള്ള ഒരു അമ്മ. വെറെ ഒന്നും പറയാനില്ല. അമ്മയുടെ മനസ്സിലെ നന്മയ്ക്ക് കിട്ടിയ പുരസ്‌കാരമാണിത്. സത്യമായിട്ടും. അമ്മേ ഒരുപാട് സന്തോഷം. എന്തായാലും പാടി കലക്കി. അമ്മയ്ക്ക് ഇനിയും അംഗീകാരങ്ങള്‍ ലഭിക്കട്ടെ. എപ്പോള്‍ പാടാന്‍ പറഞ്ഞാലും അമ്മ റെഡിയാണ്. എന്തിന് ദേശീയ അവാര്‍ഡിന്റെ മൂല്യം തന്നെ അമ്മയ്ക്ക് അറിയാമോ എന്ന് അറിയില്ല. അമ്മേ ഇത് പെരിയ അവാര്‍ഡ്.. അമ്മയെ ഒരുപാട് സ്‌നേഹിക്കുന്നു. കെട്ടിപ്പിടിച്ച് ഒരു ഉമ്മ.
Story Highlights: music director sharreth about nanjamma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here