Advertisement

ഇംഗ്ലീഷ് അറിയാത്തതിന്റെ പേരിൽ എന്നും കളിയാക്കൽ നേരിട്ടു; ഇന്ന് രാജ്യത്തെ സേവിക്കുന്ന ഐഎഎസ് ഓഫീസർ…

July 25, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കുക എന്നത് ശ്രമകരമായ ഒന്നാണ്. പല വിദ്യാർത്ഥികളുടെയും നിരന്തരമായ ശ്രമങ്ങളുടെ ഫലമാണ് അത്. എന്നാൽ അവരിൽ ചിലർക്ക് മാത്രമേ വിജയിക്കാൻ സാധിക്കാറുള്ളു. യുപിഎസ്‌സി പരീക്ഷയിൽ എല്ലാ ഉദ്യോഗാർത്ഥികൾക്കും അവരുടേതായ വ്യത്യസ്‌തമായ തന്ത്രങ്ങളാണ്. ആദ്യ ശ്രമത്തിൽ തന്നെ തന്ത്രം ഫലപ്രദമാണെന്ന് തെളിയിക്കുന്ന അത്തരം വളരെ കുറച്ച് വിദ്യാർത്ഥികളുണ്ട്. അതിലൊരാളെയാണ് ഇന്ന് പരിചയപെടുത്തുന്നത്. ഐഎഎസ് ഉദ്യോഗസ്ഥ സുരഭി ഗൗതം.

തന്റെ ആദ്യ ശ്രമത്തിൽ തന്നെ ഐഎഎസ് ആയി ആയിരക്കണക്കിന് അഭിലാഷകർക്കാണ് സുരഭി പ്രചോദനമായത്. മധ്യപ്രദേശിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള സുരഭി ഗൗതം കുട്ടിക്കാലം മുതൽ തന്നെ മിടുക്കിയായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിന്റെ ആദ്യകാലം മുതൽ തന്നെ സുരഭി ക്ലാസിൽ ടോപ്പറായിരുന്നു. പത്താം ക്ലാസ്, 12 ക്ലാസ് ബോർഡ് പരീക്ഷകളിലും 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയിട്ടുണ്ട്. അച്ഛൻ സിവിൽ കോടതിയിലെ അഭിഭാഷകനും അമ്മ അധ്യാപികയുമായിരുന്നു.

സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, സുരഭി സ്റ്റേറ്റ് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതുകയും പരീക്ഷയിൽ വിജയിക്കുകയും ചെയ്തു. ഉപരിപഠനത്തിനായി നഗരത്തിലേക്ക് താമസം മാറിയ ഗ്രാമത്തിലെ ആദ്യത്തെ പെൺകുട്ടിയായിരുന്നു അവർ. ഭോപ്പാലിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കി, അവിടെ യൂണിവേഴ്സിറ്റിയിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കി. മികച്ച പ്രകടനത്തിന് സ്വർണ്ണ മെഡലും നേടി.

Read Also: ട്രെയിനിന്റെ എഞ്ചിന് മുമ്പില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി

യൂണിവേഴ്‌സിറ്റി ടോപ്പറും ഗോൾഡ് മെഡൽ ജേതാവുമായ സുരഭി ഗൗതം യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിന് മുമ്പ് നിരവധി പരീക്ഷകളിൽ വിജയിച്ചിരുന്നു. ഒരു വർഷത്തോളം ബാർക്കിൽ ആണവ ശാസ്ത്രജ്ഞയായി ജോലി ചെയ്തു. കൂടാതെ ഗേറ്റ്, ഐഎസ്ആർഒ, സെയിൽ, എംപിപിഎസ്‌സി പിസിഎസ്, എസ്എസ്‌സി സിജിഎൽ, ഡൽഹി പോലീസ്, എഫ്‌സിഐ തുടങ്ങിയ പരീക്ഷകളും പാസായി. മോശം ഇംഗ്ലീഷിന്റെ പേരിൽ പലതവണ പരിഹസിക്കപ്പെട്ടിട്ടുണ്ട് സുരഭി. എന്നാൽ അതിലൊന്നും തളരാതെ നിരന്തരമായ ശ്രമത്തിൽ വിജയങ്ങൾ കൈവരിക്കുകയായിരുന്നു.

Story Highlights: Once Mocked For Her Poor English Now Serving The Nation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement