പോൾ മുത്തൂറ്റ് വധക്കേസ്; പ്രതികളെ വെറുതെ വിട്ടതിനെതിരായ ഹർജിയിൽ സുപ്രിം കോടതി വാദം കേൾക്കും

പോൾ മുത്തൂറ്റ് വധക്കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ ബന്ധുക്കൾ സമർപ്പിച്ച ഹർജിയിൽ സുപ്രിം കോടതി വിശദമായി വാദം കേൾക്കും. ജസ്റ്റിസ് അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി ഫയലിൽ സ്വീകരിച്ച് വിശദമായ വാദം കേൾക്കാൻ തീരുമാനിച്ചത്. ഹർജിയിൽ പ്രതികൾക്ക് സുപ്രിംകോടതി നോട്ടീസ് അയച്ചു. (paul muthoot murder supreme court)
പോൾ മുത്തൂറ്റ് വധക്കേസിലെ ഒന്നാം പ്രതി പ്രതി ജയചന്ദ്രനെ വെറുതെവിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. പോൾ എം ജോർജിന്റെ സഹോദരൻ ജോർജ് മുത്തൂറ്റ് ജോർജ് നൽകിയ ഹർജിയാണ് സുപ്രിം കോടതി ഫയലിൽ സ്വീകരിച്ച് വിശദമായ വാദം കേൾക്കാൻ തീരുമാനിച്ചത്. ജസ്റ്റിസ് അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.
പോൾ മുത്തൂറ്റ് വധക്കേസിലെ എട്ട് പ്രതികളെ 2019 ലാണ് ഹൈക്കോടതി വെറുതെവിട്ടത്. രണ്ടാം പ്രതി കാരി സതീഷ് ഒഴികെയുള്ളവരുടെ ശിക്ഷയാണ് ഒഴിവാക്കിയത്. കുറ്റകൃത്യങ്ങളിൽ നേരിട്ട് പങ്കെടുത്തെന്നതിന് വേണ്ടത്ര തെളിവില്ലെന്ന് നിരീക്ഷിച്ചായിരുന്നു കേരള ഹൈക്കോടതിയുടെ നടപടി. എന്നാൽ ഒമ്പത് പ്രതികളും കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തിയത് എല്ലാ വശങ്ങളും പരിഗണിച്ചാണെന്നും, ഒന്നാം പ്രതി ജയചന്ദ്രൻ്റെ നിർദേശിച്ചതനുസരിച്ചാണ് പോൾ സഞ്ചരിച്ച വാഹനത്തെ ക്വട്ടേഷൻ സംഘം പിന്തുടർന്നതും കൊലപാതകം നടത്തിയതെന്നും സുപ്രിം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രതികളെ വെറുതെ വിട്ടതിനെതിരെ കേസ് അന്വേഷിച്ച സിബിഐ ഇത് വരെ സുപ്രിം കോടതിയെ സമീപിച്ചിട്ടില്ല.
Story Highlights: paul muthoot murder supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here