Advertisement

മുഖ്യമന്ത്രിക്കെതിരെ നിര്‍ണായക തെളിവുകളെന്ന് സ്വപ്‌ന; ഐ ഫോണ്‍ വിട്ടുകിട്ടാന്‍ കോടതിയിലേക്ക്

July 25, 2022
Google News 3 minutes Read

എന്‍ഐഎ റെയ്ഡില്‍ പിടിച്ചെടുത്ത ഐ ഫോണ്‍ വിട്ടുകിട്ടണമെന്ന ആവശ്യവുമായി സ്വപ്‌ന സുരേഷ് കോടതിയെ സമീപിക്കും. ഫോണുകളില്‍ ഒന്ന് മഹസറില്‍ രേഖപ്പെടുത്താതെ മാറ്റിയെന്ന ആരോപണമാണ് സ്വപ്‌ന സുരേഷ് ഉന്നയിക്കുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ തെളിവുകള്‍ ഈ ഐ ഫോണിലുണ്ടെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു. ( swapna suresh will approach court to get her i phone back)

ബംഗളൂരുവില്‍ നിന്ന് സ്വപ്നയെ അറസ്റ്റ് ചെയ്ത് കൊണ്ടുവന്ന ശേഷം ഇവരുടെ തിരുവനന്തപുരത്തെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിലാണ് ഫോണ്‍ പിടിച്ചെടുത്തതെന്നാണ് സ്വപ്‌ന പറയുന്നത്. എം ശിവശങ്കര്‍ യുഎഇ കോണ്‍സുലേറ്റുമായി നടത്തിയ ചില നിര്‍ണായക സംഭാഷണങ്ങളുടെ തെളിവുകളും ഫോണിലുണ്ടെന്ന് സ്വപ്‌ന ആരോപിക്കുന്നു.

Read Also: ‘2 ദിവസം ചിന്തിച്ച് ചിന്തിച്ച് ശിബിരം കണ്ടെത്തിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ തീവ്രവലതുപക്ഷമാണെന്ന അസംബന്ധം’; പരിഹസിച്ച് മന്ത്രി റിയാസ്

ഐ ഫോണില്‍ നിര്‍ണായക തെളിവുകളുണ്ടെന്ന ആരോപണം സ്വപ്‌ന ആവര്‍ത്തിച്ച പശ്ചാത്തലത്തില്‍ ഫോണ്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫോണ്‍ വിവരങ്ങളുടെ മിറര്‍ കോപ്പി തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്‍ഐഎ കോടതിയെ സമീപിച്ചിരുന്നു. സ്വപ്‌ന സുരേഷ് 2016-2017 കാലഘട്ടത്തിലാണ് ഈ ഐ ഫോണ്‍ ഉപയോഗിച്ചിരുന്നത്.

Story Highlights: swapna suresh will approach court to get her i phone back

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here