Advertisement

ജോലി ലഭിച്ചില്ല; യുവതിയുടെ പ്രതികരണത്തിൽ ഞെട്ടി ഒരു അവസരം കൂടി നൽകി കമ്പനി….

July 25, 2022
Google News 0 minutes Read

പഠനം കഴിഞ്ഞാലുള്ള ഏറ്റവും വലിയ കടമ്പയും സ്വപ്നവും ജോലിയാണ്. നല്ലൊരു ജോലി ലഭിക്കുക എന്നത് തന്നെയാണ് മിക്ക വിദ്യാർത്ഥികളുടെയും ലക്ഷ്യം. അതിൽ തന്നെ പ്രതീക്ഷിച്ച ജോലി ലഭിക്കാതെ വരുമ്പോൾ വിഷമത്തിലൂടെയും നിരാശയിലൂടെയും നമ്മൾ കടന്നുപോകാറുണ്ട്. എന്നാൽ ഒരു യുവതി ജോലി നിരസിച്ച അതെ കമ്പനിയിൽ ഒരു അവസരം കൂടി നേടിയ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ജോലി നിരസിച്ച് കൊണ്ട് കമ്പനി അയച്ച മെയിലിന് മറുപടി പ്രകടിപ്പിച്ചു കൊണ്ട് ഒരു മീമാണ് യുവതി തിരിച്ചയച്ചത്. ഈ പ്രതികരണമാണ് ഒരു അവസരം കൂടി യുവതിയ്ക്ക് നൽകാൻ കമ്പനി അധികൃതരെ പ്രേരിപ്പിച്ചത്. സ്വീഡൻ സ്വദേശിയാണ് യുവതി.

‘ഈ ജോലി ലഭിക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. നിരസിക്കപ്പെട്ട മെയിൽ കണ്ടപ്പോൾ ശരിക്കും വിഷമം വന്നു. അതുകൊണ്ടാണ് ‘എന്തുകൊണ്ട്’ എന്നർത്ഥം വരുന്ന മീം തിരിച്ചയച്ചത്’’. ഫെർണാണ്ടോ ബോട്ടെറോ വരച്ച ലിയോ പത്താമൻ മാർപാപ്പയുടെ ചിത്രത്തിനു താഴെ ‘വൈ തോ?’ എന്നെഴുതിയാണ് യുവതി കമ്പനിയ്ക്ക് തിരിച്ച് മെയിൽ അയച്ചത്. ഈ വ്യത്യസ്തമായ പ്രതികരണമാണ് കമ്പനിയെ മതിപ്പുളവാക്കിയത്.

കൈവിട്ടുപോയ അവസരം തിരികെപ്പിടിച്ച യുവതിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. ഞങ്ങളും ഇത് പരീക്ഷിക്കാൻ പോകുകയാണ് തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിനെ താഴെ വരുന്നത്. വിദ്യാഭ്യാസ യോഗ്യതകൾ മാത്രമല്ല ഇത്തരം വ്യത്യസ്തമായ വ്യക്തിത്വവും ഒരു നല്ല ജോലി ലഭിക്കാൻ ആവശ്യമാണ് തുടങ്ങിയ പ്രതികരണങ്ങളും വരുന്നുണ്ട്. നിരന്തരമായ ശ്രമങ്ങൾ അവസരങ്ങൾ കൊണ്ടെത്തിക്കുമെന്നതിന് തെളിവാണ് ഇത്തരം സംഭവങ്ങൾ.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here