Advertisement

ഇന്ത്യയിൽ ഐഫോൺ വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

July 26, 2022
Google News 2 minutes Read

ഇന്ത്യയിൽ ഐഫോൺ വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 12 ലക്ഷം ഐഫോണുകളാണ് ആപ്പിൾ ഇന്ത്യയിൽ വിറ്റത്. 94 ശതമാനത്തോളം വളർച്ചയാണ് റിപോർട്ടിൽ കാണിക്കുന്നത്. ഇന്ത്യയിൽ തന്നെ നിർമാണം തുടങ്ങിയതാണ് ഐഫോൺ വിൽപന വർധിച്ചതിന് കാരണമായി പറയുന്നത്. മാർക്കറ്റ് ഇന്റലിജൻസ് സ്ഥാപനമായ സൈബർ മീഡിയ റിസർച്ച് (സിഎംആർ) ഈ വിവരങ്ങൾ സംബന്ധിച്ചിട്ടുള്ള റിപ്പോർട് പുറത്തുവിട്ടത്. ഐഫോൺ 12, 13 മോഡലുകളുടെ വമ്പിച്ച വിൽപന ഇന്ത്യയിൽ ആപ്പിളിന് രക്ഷയായി.

ആകെ വില്പന നടത്തിയ ഐഫോണുകളിൽ ഏകദേശം 10 ലക്ഷവും ‘മേക്ക് ഇൻ ഇന്ത്യ’ ഹാൻഡ്സെറ്റുകളായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ഐപാഡ് വിൽപ്പനയിലും ഏറെ വളർച്ച രേഖപ്പെടുത്തി. 34 ശതമാനം വളർച്ചയാണ് ആപ്പിൾ ഐപാഡുകൾ ഇന്ത്യയിൽ നടത്തിയത്. ആപ്പിൾ ഐപാഡ് (ജെൻ 9), ഐപാഡ് എയർ 2022 എന്നിവയാണ് ഐപാഡ് വില്‍പനയിലെ പ്രധാന ഭാഗവും വഹിക്കുന്നത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ഐഫോൺ 13 സ്മാർട് ഫോൺ ആണെന്ന് ഈ വർഷം ആദ്യത്തിൽ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായി നിർമിക്കാൻ തുടങ്ങിയത് ഐഫോൺ എസ്ഇ ആണ്. 2017 ലായിരുന്നു നിർമാണം ആരംഭിച്ചത്. 2022 ലെ ഒന്നാം പാദത്തിൽ ആപ്പിൾ ഏകദേശം 10 ലക്ഷം ‘മേക്ക്-ഇൻ-ഇന്ത്യ’ ഐഫോണുകൾ കയറ്റി അയച്ചു. ഐഫോൺ 12, 13 എന്നിവയുടെ വിൽപനയാണ് ആദ്യപാദത്തിൽ 22 ശതമാനം വളർച്ച രേഖപ്പെടുത്താൻ സഹായിച്ചത്.

Story Highlights: Apple ships 1.2 mn iPhones in India in Q2, logs 94% growth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here