Advertisement

കുര്‍ബാന തര്‍ക്കം: ബിഷപ്പ് ആന്റണി കരിയല്‍ രാജി സന്നദ്ധത അറിയിച്ചതായി സൂചന

July 26, 2022
Google News 2 minutes Read

സിറോ മലബാര്‍ സഭ തര്‍ക്കത്തെത്തുടര്‍ന്ന് ബിഷപ്പ് ആന്റണി കരിയല്‍ രാജി സന്നദ്ധത അറിയിച്ചതായി സൂചന. അതിരൂപതയില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഭരണം പ്രഖ്യാപിച്ചേക്കും.തീരുമാനങ്ങള്‍ സിറോ മലബാര്‍ സിനഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് ധാരണ. (bishop antony kariyil may resign soon)

സിറോ മലബാര്‍ സഭയില്‍ നിലനിന്നിരുന്ന ഭരണ പ്രതിസന്ധി ഒഴിവാക്കുന്നതിനായാണ് ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ലെയൊപോള്‍ഡ് ജിറെല്ലി കൊച്ചിയിലെത്തിയത്. എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്തായിരുന്നു ചര്‍ച്ചകള്‍. വത്തിക്കാന്‍ സ്ഥാനപതിയും അതിരൂപത മെത്രാപോലീത്തന്‍ വികാരി ആന്റണി കരയിലുമായുള്ള കൂടിക്കാഴ്ച മൂന്നു മണിക്കൂറോളം നീണ്ടുനിന്നിരുന്നു.

Read Also: വെറും ഓര്‍മ്മക്കുറവ് മാത്രമല്ല റെട്രോഗ്രേഡ് അംനേഷ്യ; ലക്ഷണങ്ങളും ചികിത്സയും അറിയാം…

ചര്‍ച്ചകള്‍ക്കൊടുവില്‍ ബിഷപ്പ് ആന്റണി കരിയല്‍ രാജ്യസന്നത അറിയിച്ചതായാണ് സൂചന. കൈപ്പടയില്‍ എഴുതിയ കത്ത് വത്തിക്കാന്‍ പ്രതിനിധിക്കു കൈമാറിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. വത്തിക്കാന്‍ സ്ഥാനപതി കത്ത് മാര്‍പ്പാപ്പക്ക് കൈമാറും ശേഷം തീരുമാനങ്ങള്‍ സിറോ മലബാര്‍ സിനഡ് ഔദ്യോഗികമായി പ്രഖ്യപിക്കും. ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്തതാണ് ആന്റണി കരിയലിനെതിരെ നടപടി ഉണ്ടാകാന്‍ കാരണം.

Story Highlights: bishop antony kariyil may resign soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here