ഹെലികോപ്ടറിന്റെ ബ്ലേഡുകള്‍ തട്ടി യുവാവിന് ദാരുണാന്ത്യം

ഹെലികോപ്ടറിന്റെ ബ്ലേഡുകള്‍ തട്ടി പരുക്കേറ്റ് യുവാവ് മരിച്ചു. ബ്രിട്ടനില്‍ നിന്ന് ഗ്രീസില്‍ വിനോദസഞ്ചാരത്തിനെത്തിയ 21കാരനാണ് സ്വകാര്യ വിമാനത്താവളത്തില്‍ ദാരുണാന്ത്യമുണ്ടായത്. മറ്റ് മൂന്നു സുഹൃത്തുക്കളും യുവാവിനൊപ്പമുണ്ടായിരുന്നു. . ഉടനെ തന്നെ പൊലീസ് എത്തിയെങ്കിലും ഗുരുതരപരിക്കുകളേറ്റ യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് റിപ്പോർട്ട്.
എന്‍ജിന്‍ പ്രവര്‍ത്തിക്കുകയാണെന്നും പ്രൊപ്പെല്ലര്‍ കറങ്ങിക്കൊണ്ടിരിക്കുകയാണെന്നും അറിയാതെയാണ് യുവാവ് ബെല്‍ 407 ഹെലികോപ്ടറിന്റെ പിന്നിലെത്തിയത്. ഹെലികോപ്ടറിന്റെ പിന്‍ഭാഗത്തെ റോട്ടര്‍ തട്ടിയാണ് അപകടമുണ്ടായത്. യുവാവിന്റെ മാതാപിതാക്കള്‍ മറ്റൊരു ഹെലികോപ്ടറില്‍ വിമാനത്താവളത്തിലേക്ക് സഞ്ചിരിക്കുന്നുണ്ടായിരുന്നെങ്കിലും അപകടദൃശ്യം അവര്‍ കാണാതിരിക്കാനായി ഹെലികോപ്ടര്‍ വഴിതിരിച്ചുവിട്ടു.
Read Also: പ്രധാനമന്ത്രിയുടെ ഹെലികോപ്ടറിന് നേരെ കറുത്ത ബലൂൺ പറത്തിയ സംഭവം; 3 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
മൈക്കോണോസില്‍ നിന്ന് മടങ്ങിയ സഞ്ചാരസംഘം ബ്രിട്ടനിലേക്ക് മടങ്ങുന്നതിനായി ഏതന്‍സ് അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക് പോകുന്നതിനാണ് സ്വകാര്യ വിമാനത്താവളത്തിലെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിനിടയാക്കിയ ഹെലികോപ്ടറിന്റെ പൈലറ്റിനേയും രണ്ട് ഗ്രൗണ്ട് ടെക്‌നീഷ്യന്‍മാരേയും അറസ്റ്റ് ചെയ്തു.
Story Highlights: British Tourist Dies After Being Struck By Helicopter Blades
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here