ഭരണരംഗത്തെ തിരുത്തലുകൾ ചർച്ച ചെയ്യാൻ സി.പി.ഐ.എം; മാരത്തോൺ സംസ്ഥാന നേതൃയോഗങ്ങൾ വിളിച്ച് നേതൃത്വം

ഭരണ രംഗത്തെ തിരുത്തലുകൾ ചർച്ച ചെയ്യാൻ മാരത്തോൺ സംസ്ഥാന നേതൃയോഗങ്ങൾ വിളിച്ച് സി.പി.ഐ.എം. അടുത്ത മാസം 1, 2, 3 തിയതികളിൽ സെക്രട്ടേറിയറ്റും 4, 5, 6 തീയതികളിൽ സംസ്ഥാന സമിതിയും ചേരാനാണ് സി.പി.ഐ.എമ്മിന്റെ തീരുമാനം.
ഒരു വർഷത്തെ സർക്കാരിൻ്റെ പ്രവർത്തനം ഇഴകീറി പരിശോധിക്കും. ആവശ്യമായ തിരുത്തലുകളും, അടുത്ത 4 വർഷത്തേക്കുള്ള മാർഗരേഖയും
സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിലും തീരുമാനിക്കപ്പെടും. ആറ് ദിവസം തുടർച്ചയായുള്ള മാരത്തോൺ സംസ്ഥാന നേതൃയോഗങ്ങൾ വിളിക്കുന്നത് പതിവുള്ള കാര്യമില്ല. രണ്ടാം പിണറായി വിജയന്റെ പ്രവർത്തനങ്ങളാവും പ്രധാനമായും വിലയിരുത്തപ്പെടുക. ഭരണതലത്തിലെ പോരായ്മകൾ പരിശോധിക്കും.
Read Also: കോൺഗ്രസ് ഓഫീസുകൾക്ക് നേരെ സി.പി.ഐ.എം അഴിഞ്ഞാട്ടം; വി.ഡി സതീശൻ
ജനങ്ങൾക്ക് പ്രയോജനകരമായ പല പദ്ധതികളും ആവിഷ്ക്കരിച്ചെങ്കിലും അതൊന്നും ഫലപ്രദമായി ജനങ്ങളിലെത്തിക്കാൻ കഴിയുന്നില്ല എന്ന വിലയിരുത്തലുണ്ട്. പ്രതിപക്ഷം കൂടുതൽ ഊർജസ്വലമായി പ്രവർത്തിക്കുന്ന സാഹചര്യം കൂടി മുന്നിൽക്കണ്ടാണ് ഭരണ രംഗത്തെ തിരുത്തലുകൾ ചർച്ച ചെയ്യുന്നത്. അടുത്ത നാല് വർഷത്തേക്കുള്ള പ്രവർത്തനങ്ങളുടെ മാർഗരേഖയെപ്പറ്റിയും ചർച്ച ചെയ്യും.
Story Highlights: CPIM State Secretariat on 1st August
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here