അഹമ്മദാബാദില്‍ വ്യാജ മദ്യദുരന്തം; മരണം 23 കടന്നു

ഗുജറാത്തില്‍ അഹമ്മദാബാദില്‍ വ്യാജ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 23 കടന്നു. തിങ്കളാഴ്ച മുതല്‍ ധന്ധുക താലൂക്കിലെ മാത്രം അഞ്ച് പേരാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭാവ്‌നഗര്‍, ബോട്ടാഡ്, ബര്‍വാല, ധന്ദുക എന്നിവിടങ്ങളിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ 30 ഓളം പേര്‍ ഇപ്പോഴും ചികിത്സയിലാണെന്ന് അധികൃതര്‍ അറിയിച്ചു.(more than 23 people died in ahmedabad hooch tragedy)
വ്യാജ മദ്യം നിര്‍മ്മിച്ച് വില്‍പന നടത്തിയതിന് ബോട്ടാഡ് ജില്ലയില്‍ നിന്നുള്ള മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനും വ്യാജമദ്യമുണ്ടാക്കിയവരെ പിടികൂടാനും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് ഭാവ്‌നഗര്‍ റേഞ്ച് ഐജി പറഞ്ഞു.
Read Also: കിഴക്കന്‍-പശ്ചിമ ജര്‍മ്മനികള്‍ ലയിച്ചത് പോലെ പാക്-ബംഗ്ലാദേശ് ലയനവും സാധ്യമാകും; ഹരിയാന മുഖ്യമന്ത്രി
വ്യാജമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അനുശോചനമറിയിച്ചു. 40ലധികം പേരെ ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഭാവ്‌നഗറിലെ ആശുപത്രി സന്ദര്‍ശിക്കുമെന്നും എഎപി നേതാവ് പറഞ്ഞു.
Story Highlights: more than 23 people died in ahmedabad hooch tragedy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here