സില്‍വര്‍ലൈന്‍:എങ്ങുമെത്താതെ ജിയോമാപ്പിംഗ്; 9 ജില്ലകളില്‍ സാമൂഹികാഘാത പഠന കാലാവധി അവസാനിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ലൈനില്‍ അനിശ്ചിതത്വം തുടരുന്നു. സാമൂഹികാഘാത പഠനത്തിനായി സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കിയ കാലാവധി ഒമ്പത് ജില്ലകളില്‍ തീര്‍ന്നു. പഠനം തുടരണോ വേണ്ടയോ എന്നതില്‍ സര്‍ക്കാര്‍ ഇതുവരെ വിജ്ഞാപനം പുതുക്കി ഇറക്കിയിട്ടില്ല. കല്ലിടലിനു പകരം ഉള്ള ജിയോ മാപ്പിങ്ങും എങ്ങുമെത്തിയിട്ടില്ല. (social impact study period for Silverline project expired in nine districts)
തൃക്കാക്കര തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തണുത്ത മട്ടിലായിരുന്നു സില്‍വര്‍ലൈന്‍ പദ്ധതിയുടെ പോക്ക്. കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്ന പക്ഷം പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രിയും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹികാഘാത പഠനത്തിനായി സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കിയ കാലാവധി ഒമ്പത് ജില്ലകളില്‍ തീര്‍ന്നിട്ടും സര്‍ക്കാര്‍ നിശബ്ദത തുടരുന്നത്. പഠനം തുടരണോ വേണ്ടയോ എന്നതില്‍ സര്‍ക്കാര്‍ ഇതുവരെ വിജ്ഞാപനം പുതുക്കി ഇറക്കിയിട്ടില്ല. എന്നാല്‍ അനുമതി തരാന്‍ കേന്ദ്രം ബാധ്യസ്ഥരാണെന്നും അനുമതി തന്നാലേ മുന്നോട്ട് പോകൂവെന്നും മന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രതികരിച്ചു.
Read Also: വെറും ഓര്‍മ്മക്കുറവ് മാത്രമല്ല റെട്രോഗ്രേഡ് അംനേഷ്യ; ലക്ഷണങ്ങളും ചികിത്സയും അറിയാം…
ഒരു അനുമതിയും ഇല്ലാതെയാണ് സര്‍ക്കാര്‍ നാടകങ്ങള്‍ ഒക്കെ കാട്ടിക്കൂട്ടിയതെന്നും അനുമതി ഇല്ലാതെ ചിലവാക്കിയ കോടികള്‍ ബന്ധപ്പെട്ടവരില്‍ നിന്ന് തിരികെ പിടിക്കണമെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. അതേസമയം വിജ്ഞാപന കാലാവധി അവസാനിച്ചതിനാല്‍ സര്‍വെ നിലച്ചെന്ന് സര്‍വ്വേ ഏജന്‍സി വ്യക്തമാക്കുന്നു. കാലാവധി നീട്ടി നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായും സര്‍ക്കാര്‍ നിര്‍ദേശത്തിനായി കാത്തിരിക്കുന്നുവെന്നും ഏജന്‍സി പറയുന്നു. ഇതിനിടെ പദ്ധതിയോട് കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന എതിര്‍പ്പാണ് സര്‍ക്കാരിന്റെ മെല്ലെപ്പോക്കിന് കാരണമെന്നാണ് വിലയിരുത്തല്‍. പദ്ധതിയെ എതിര്‍ത്ത് കഴിഞ്ഞ ദിവസം കേന്ദ്രം ഹൈക്കോടതിയില്‍ സത്യവാങ്മൂലവും നല്‍കിയിരുന്നു.
Story Highlights: social impact study period for Silverline project expired in nine districts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here