Advertisement

വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയി; മോഷ്ടാക്കൾ വീട് കുത്തിത്തുറന്ന് വജ്രാഭരണങ്ങൾ കവർന്നു

July 26, 2022
Google News 3 minutes Read
Thieves broke into the house and stole gold and diamond

വീട് കുത്തിത്തുറന്ന് വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും ഉൾപ്പെടെ 14 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു. വെഞ്ഞാറമൂട് ആലന്തറയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ആലന്തറ തനിമയിൽ വിജയകുമാരിയുടെ വീട് കുത്തിത്തുറന്നാണ് ആഭരണങ്ങൾ മോഷ്ടിച്ചത്. വീട്ടുകാർ വെള്ളിയാഴ്ച കോയമ്പത്തൂരിൽ ക്ഷേത്ര ദർശനത്തിനായി പോയ തക്കം നോക്കിയാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. ( Thieves broke into the house and stole gold and diamond )

ഞായറാഴ്ച വൈകിട്ടാണ് വിജയകുമാരിയുടെ വീടിന്റെ ​ഗേറ്റ് തുറന്നുകിടക്കുന്നത് അയൽപക്കത്തുള്ളവരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് വിജയകുമാരിയെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. അവരെത്തി തിങ്കളാഴ്ച പുലർച്ചയോടെ നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

Read Also: മോഷ്ടാക്കളിൽ നിന്ന് ജഡ്ജിക്കും രക്ഷയില്ല!; വീട്ടിൽ കയറി പത്ത് പവൻ സ്വർണവും പണവും കവർന്നു

ഗേറ്റിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ വീടിന്റെയും അലമാരകളുടെയും വാതിലുകൾ പൊളിച്ചാണ് മോഷണം നടത്തിയത്. വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് സി.ഐ സൈജുനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Story Highlights: Thieves broke into the house and stole gold and diamond

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here