Advertisement

പ്രീസീസൺ; ഡെംബലെയുടെ ഡബിളിന് മോയ്സെ കീനിന്റെ മറുപടി; ബാഴ്സ-യുവന്റസ് മത്സരം സമനിലയിൽ

July 27, 2022
Google News 1 minute Read

പ്രീസീസൺ പോരിൽ ബാഴ്സലോണ-യുവൻ്റസ് മത്സരം സമനിലയിൽ. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി. ബാഴ്സക്കായി ഉസ്മാൻ ഡെംബലെ ഇരട്ട ഗോളുകൾ നേടിയപ്പോൾ യുവൻ്റസിനു വേണ്ടി മോയ്സെ കീനും രണ്ട് ഗോളുകൾ സ്വന്തമാക്കി. കളിയിൽ ആകെ മികച്ചുനിന്നിട്ടും വിജയിക്കാൻ കഴിയാതിരുന്നത് ബാഴ്സയ്ക്ക് തിരിച്ചടിയാണ്.

34 ആം മിനിട്ടിൽ ബാഴ്സയാണ് സ്കോറിംഗ് ആരംഭിച്ചത്. സെർജീഞ്ഞോ ഡെസ്റ്റിൻ്റെ അസിസ്റ്റിൽ നിന്ന് ഡെംബലെ വല ചലിപ്പിച്ചു. 5 മിനിട്ടിനുള്ളിൽ യുവൻ്റസ് തിരിച്ചടിച്ചു. ക്വാഡാർഡോയുടെ പാസിൽ നിന്നാണ് കീൻ തൻ്റെ ആദ്യ ഗോൾ നേടിയത്. 40ആം മിനിട്ടിൽ വീണ്ടും ഡെംബലെ സ്കോർ ചെയ്തു. ഇത്തവണ സെർജിയോ ബുസ്കറ്റ്സ് ആണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. ആദ്യ പകുതി 2-1നു പിരിഞ്ഞു. 51ആം മിനിട്ടിൽ യുവൻ്റസ് ഒപ്പമെത്തി. ലോകടെല്ലിയാണ് യുവൻ്റസിൻ്റെ രണ്ടാം ഗോളിലേക്കുള്ള വഴിയൊരുക്കിയത്.

Story Highlights: barcelona juventus preseason draw

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here