ഋഷഭ് പന്തും രോഹിത് ശർമ്മയും പങ്കെടുത്ത ഇൻസ്റ്റാഗ്രാം ലൈവിൽ അപ്രതീക്ഷിത അതിഥിയായി സാക്ഷാൽ ധോണി; വൈറൽ വിഡിയോ

മിക്ക താരങ്ങളും തങ്ങളുടെ ആരാധകരുമായി ഇടപഴകാനും വിശേഷങ്ങൾ പങ്കുവെയ്ക്കാനും ഇപ്പോൾ സോഷ്യൽ മീഡിയ തന്നെയാണ് ഉപയോഗിക്കാറ്. എന്നാൽ അതിൽ നിന്നെല്ലാം വിട്ടു നിക്കുന്ന പ്രകൃതക്കാരനാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. സമൂഹമാധ്യമങ്ങളിൽ നിന്ന് മാത്രമല്ല പൊതു ഇടങ്ങളിൽ നിന്നും അദ്ദേഹം ഒരു അകലം സൂക്ഷിക്കാറുണ്ട്. അഭിമുഖങ്ങളിലും പത്രസമ്മേളനങ്ങളിലുമൊക്കെ അപൂർവ്വമായി മാത്രം പങ്കെടുക്കാറുള്ള ധോണി ഇപ്പോൾ അപ്രതീക്ഷിതമായി ഇൻസ്റ്റാഗ്രാമിൽ എത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
അപ്രതീക്ഷിതമായി താരത്തെ ഒരു ഇൻസ്റ്റാഗ്രാം ലൈവിൽ കണ്ട സന്തോഷത്തിലാണ് ആരാധകർ. ഋഷഭ് പന്തിന്റെ ഇൻസ്റ്റാഗ്രാം ലൈവിലാണ് ധോണി കുറച്ചു നിമിഷങ്ങൾ സമ്മാനിച്ചത്. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടി 20 പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ഋഷഭ് പന്ത്. ഇതിനിടയിലാണ് പന്ത് ഇൻസ്റ്റാഗ്രാം ലൈവിൽ വന്നത്. പന്തിനൊപ്പം മറ്റ് താരങ്ങളും ലൈവിൽ എത്തി.
സൂര്യകുമാർ യാദവാണ് ആദ്യം പന്തിനൊപ്പം എത്തിയത്. അതിന് പിന്നാലെ ഇന്ത്യൻ നായകൻ രോഹിത് ശര്‍മ്മയും യൂസ്‌വേന്ദ്ര ചാഹലും ഇഷാന്ത് ശര്‍മ്മയും ലൈവിൽ പങ്കെടുത്തു. അതിന് ശേഷമാണ് ധോണിയെ കൂടി കണക്ട് ചെയ്താലോ എന്നൊരു ആശയം പന്ത് മുന്നോട്ട് വയ്ക്കുന്നത്.
ധോണിയെ വിളിച്ചപ്പോൾ ഫോണെടുത്തത് ഭാര്യ സാക്ഷി ആയിരുന്നു. ഫോൺ ധോണിക്ക് നേരെ തിരിച്ചപ്പോൾ അദ്ദേഹം ഹായ് പറയുകയായിരുന്നു. “മഹി ഭായ്, എന്തൊക്കെയുണ്ട്, കുറച്ചു നേരം കൂടി ലൈവിൽ തുടരൂ” എന്ന് പന്ത് പറയുമ്പോഴേക്കും ധോണി ചിരി അടക്കാൻ കഴിയാതെ കോൾ ഡിസ്കണക്ട് ചെയ്യുകയായിരുന്നു. ഇതിന് ശേഷം ലൈവിൽ താരങ്ങൾ പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.
കുറച്ച് നേരമാണെങ്കിലും താരം ലൈവിൽ പങ്കെടുത്ത സന്തോഷത്തിലാണ് ആരാധകർ.
Story Highlights: dhoni joins rishabh panth instagram live
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here