Advertisement

വ്യായാമം മാത്രം പോരാ, ഭക്ഷണത്തിലും ശ്രദ്ധ വേണം; വ്യായാമത്തിന് മുമ്പ് ഒഴിവാക്കേണ്ട ആഹാരങ്ങൾ..

July 27, 2022
1 minute Read

ആരോഗ്യമുള്ള ശരീരത്തിനും മനസിനും വ്യായാമം കൂടിയേ തീരു. ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാനും ഇത് സഹായകമാകും. കാരണം മനുഷ്യശരീരത്തിലെ ഓരോ അവയവങ്ങളും വിലപ്പെട്ടതാണ്. അവ കൃത്യമായി കാത്തുസൂക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും അത്യാവശ്യമാണ്. എന്നാല്‍ ജീവിതശൈലിയിലെ മാറ്റങ്ങള്‍ സ്വന്തം ശരീരത്തിനുതന്നെ ദോഷകരമായി ബാധിക്കാറുണ്ട് പലപ്പോഴും. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തില്‍ എപ്പോഴും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

നിത്യേനയുള്ള വ്യായാമം, ജീവിത ശൈലി രോഗങ്ങളിൽ നിന്നും അകറ്റിനിർത്തും. എന്നാൽ വ്യായാമം ചെയ്യുന്നതിനൊപ്പം തന്നെ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണ നിയന്ത്രണം. അക്കാര്യത്തിൽ ശ്രദ്ധ പുലർത്താറുണ്ടെങ്കിലും വ്യായാമം ചെയ്യും മുൻപ് എന്താണ് കഴിക്കേണ്ടതെന്നും ഒഴിവാക്കേണ്ടതെന്നും നമ്മളിൽ പലർക്കും കൃത്യമായ ധാരണയില്ല. ഒരിക്കലൂം വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് നല്ലതല്ല. ജിമ്മിലായാലും വീട്ടിലായാലും ഭക്ഷണം കഴിക്കണം. പാലുൽപ്പന്നങ്ങളും പാലും ഒഴിവാക്കണം. ഇത് ദഹിക്കാൻ ബുദ്ധിമുട്ടാണ്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഉയർന്ന തോതിൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ വ്യായാമത്തിനു മുൻപ് ഒഴിവാക്കാം. കാരണം ഇത്തരം ഭക്ഷണങ്ങൾ വയർ നിറഞ്ഞിരിക്കുന്ന തോന്നലുളവാക്കും. അതുകൊണ്ട് കൊഴുപ്പ് പോകാൻ പ്രയാസമാകും.
കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, മസാലകൾ എല്ലാം ഒഴിവാക്കണം. ഇതെല്ലം വ്യായാമം ചെയ്യുന്നതിൽ നിന്നും നിങ്ങളെ തടസപ്പെടുത്തുകയും വിചാരിച്ച ഫലം ലഭിക്കാതിരിക്കുകയും ചെയ്യും.

Story Highlights: food tips for workout session

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top