സന്തോഷ് ട്രോഫി ഹീറോ ജെസിൻ ഈസ്റ്റ് ബംഗാളിൽ

ഇക്കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ ടോപ്പ് ഗോൾ സ്കോററായ കേരള താരം ജെസിൻ ഈസ്റ്റ് ബംഗാളിലേക്ക്. കേരള പ്രീമിയർ ലീഗ് ടീം കേരള യുണൈറ്റഡിൻ്റെ താരമായ ജെസിനെ രണ്ട് വർഷത്തെ കരാറിലാണ് ഈസ്റ്റ് ബെംഗാൾ സ്വന്തമാക്കിയത്. കേരളത്തെ സന്തോഷ് ട്രോഫി കിരീടത്തിലേക്ക് നയിച്ച പരിശീലകൻ ബിനോ ജോർജിനെ റിസർവ് ടീം പരിശീലകനാക്കിയതിനു പിന്നാലെയാണ് ജെസിനെയും ഈസ്റ്റ് ബംഗാൾ ടീമിലെത്തിക്കുന്നത്.
സന്തോഷ് ട്രോഫി ടൂർണമെൻ്റിൽ കർണാടകയ്ക്കെതിരായ സെമിഫൈനലിലാണ് ജെസിൻ്റെ മികവ് ഫുട്ബോൾ ലോകം കണ്ടത്. മത്സരത്തിൽ പകരക്കാരനായി കളത്തിലെത്തിയ 22കാരൻ അഞ്ച് ഗോളുകളാണ് നേടിയത്. ഈ പ്രകടന മികവിലാണ് കേരളം ഫൈനൽ കളിച്ചത്. 9 ഗോളുകളാണ് ജെസിൻ സന്തോഷ് ട്രോഫിയിൽ നേടിയത്.
ജെസിനെ കൂടാതെ സന്തോഷ് ട്രോഫിയിൽ കേരളത്തെ നയിച്ച ജിജോ ജോസഫിനെയും ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയിട്ടുണ്ട്. ജിജോ ജോസഫ് ആണ് ടൂർണമെൻ്റിലെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയത്.
Story Highlights: santosh trophy jesin tk east bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here