Advertisement

നാട്ടുവൈദ്യന്റെ കൊലപാതകം; മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ഭാര്യ ഫസ്നയെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും

July 27, 2022
Google News 2 minutes Read
shaibin ashraf wife custody

മലപ്പുറം നിലമ്പൂരിൽ നാട്ടുവൈദ്യൻ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ഭാര്യ ഫസ്നയെ അന്വേഷണ സംഘം അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും. തെളിവ് നശിപ്പിക്കൽ, ഗൂഡാലോചന എന്നിവയിൽ പങ്കുള്ള ഫസ്നയെ കഴിഞ്ഞ ദിവസം വയനാട് മേപ്പാടിയിലെ വീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇതുവരെ പന്ത്രണ്ട് പ്രതികൾ പിടിയിലായിട്ടുണ്ട്. (shaibin ashraf wife custody)

നാട്ടുവൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതകത്തിൽ, തെളിവ് നശിപ്പിക്കൽ, ഗൂഡാലോചന എന്നിവയിൽ ഫസ്നയുടെ പങ്ക് വ്യക്തമായതോടെയാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തത്. റിമാന്റിൽ പോയ പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് അടുത്ത ദിവസം കോടതിയെ സമീപിക്കും.

ഒറ്റമൂലിയുടെ രഹസ്യം സ്വന്തമാക്കാൻ മൈസൂർ സ്വദേശിയായ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുവന്ന് ഒന്നേകാൽ വർഷത്തോളം ചങ്ങലയിൽ ബന്ധിച്ച് പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഇവർക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഷാബാ ഷെരീഫിനെ നിലമ്പൂർ മുക്കട്ടയിലെ വീട്ടിൽ വച്ച് കൊലപ്പെടുത്തുകയും മൃതദേഹം ശുചിമുറിയിൽ കൊണ്ടുപോയി കഷ്ണങ്ങളാക്കുകയും ചെയ്ത 2020 ഒക്ടോബറിലെ രാത്രിയിൽ മുഖ്യപ്രതിയും ഭർത്താവുമായ ഷൈബിൻ അഷറഫിനൊപ്പം ഫസ്നയും ഈ വീട്ടിലുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം മറച്ചുവച്ചതിനും ഇവർക്കെതിരെ നിലമ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

Read Also: നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിന്റെ കൊലപാതകം; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍

കസ്റ്റഡിയിൽ വാങ്ങുന്ന പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യുന്നതോടെ കേസിൽ നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. നിലവിൽ പതിനഞ്ച് പേരുള്ള പ്രതിപ്പട്ടികയിൽ മുഖ്യപ്രതി ഷൈബിൻ അഷ്റഫ് ഉൾപ്പെടെ പന്ത്രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. ഷൈബിന്റെ ബന്ധു ഫാസിൽ, സഹായി ഷെമീം, ഷൈബിന് നിയമ സഹായം നൽകിയിരുന്ന റിട്ടയേർഡ് എസ്ഐ സുന്ദരൻ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.

2019 ലാണ് മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ട് വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരിൽ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യപ്രതിയുടെ ലക്ഷ്യം.

Story Highlights: shaba shareef murder shaibin ashraf wife custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here