ബിരിയാണി വാഗ്ദാനം ചെയ്ത് പ്രതിഷേധമാർച്ചിനായി കൊണ്ടുപോയ സംഭവം; ഡിജിപിക്ക് പരാതി നൽകി യുവമോർച്ച

സ്കൂള്‍ വിദ്യാർത്ഥികളെ ബിരിയാണി വാഗ്ദാനം ചെയ്ത് പ്രതിഷേധമാർച്ചിനായി കൊണ്ടുപോയ സംഭവത്തിൽ എസ്എഫ്‌ഐക്കാർക്കെതിരെ പരാതി നൽകി യുവമോർച്ച. ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവനാണ് പരാതി നൽകിയത്.സംസ്ഥാന പൊലീസ് മേധാവിയ്‌ക്കും ബാലാവകാശ കമ്മീഷനുമാണ് പരാതി നൽകിയത്.(yuvamorcha leader against sfi biriyani case)
രക്ഷിതാക്കാളുടെയോ അദ്ധ്യാപകരുടെയോ അനുമതിയില്ലാതെയാണ് എസ്എഫ്‌ഐക്കാർ കുട്ടികളെ റാലിക്കായി കൊണ്ടുപോയതെന്ന് പ്രശാന്ത് ശിവൻ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കർശന നടപടിവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാർത്ഥികളെയാണ് എസ്എഫ്‌ഐ പാർട്ടിപരിപാടിയ്‌ക്കായി കൊണ്ടുപോയത്. എസ്എഫ്‌ഐയുടെ കളക്ടറേറ്റ് മാർച്ചിൽ പങ്കെടുപ്പിക്കാനായിരുന്നു കൊണ്ടുപോയത്.
ബിരിയാണി വാഗ്ദാനം ചെയ്ത ശേഷം പ്രവർത്തകർ വിദ്യാർത്ഥികളെ സ്‌കൂൾ ബസിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. സ്കൂള്‍ വിദ്യാർത്ഥികളെ ബിരിയാണി വാഗ്ദാനം ചെയ്ത് എസ്എഫ്ഐ പരിപാടിക്ക് കൊണ്ടുപോയ സംഭവം സ്കൂളിന്‍റെ അറിവോടെയല്ലെന്ന് പ്രധാനാധ്യാപിക പറഞ്ഞു.
Story Highlights: yuvamorcha leader against sfi biriyani case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here