Advertisement

ആലപ്പുഴ കലക്ടറുടെ എഫ്ബി പേജ് കമന്റ് ബോക്സ് അടഞ്ഞുതന്നെ

July 28, 2022
Google News 2 minutes Read
alappuzha collector facebook comment

ആലപ്പുഴ ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പേജിൻ്റെ കമൻ്റ് ബോക്സ് അടഞ്ഞുതന്നെ. ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കലക്ടറായി സ്ഥാനമേറ്റതിനു പിന്നാലെയാണ് കമൻ്റ് ബോക്സ് പൂട്ടിയത്. മാധ്യമപ്രവർത്തകനായിരുന്ന കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ചേർക്കപ്പെട്ട ശ്രീറാമിനെ ആലപ്പുഴ കലക്ടറാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതേ തുടർന്നാണ് പേജിൻ്റെ കമൻ്റ് ബോക്സ് അടച്ചത്. ഈ മാസം 25ന് പൂട്ടിയ കമൻ്റ് ബോക്സ് ഇടക്കിടെ തുറന്നെങ്കിലും പ്രതിഷേധ കമൻ്റുകൾ നിറഞ്ഞതോടെ കമൻ്റുകൾ നീക്കം ചെയ്ത് വീണ്ടും പൂട്ടുകയായിരുന്നു. മാധ്യമപ്രവർത്തകനായ കെ.എം. ബഷീർ 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് ശ്രീറാം ഓടിച്ച വാഹനം ഇടിച്ചു കൊല്ലപ്പെട്ടത്. (alappuzha collector facebook comment)

Read Also: ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു; കരിങ്കൊടി പ്രതിഷേധവുമായി കോൺഗ്രസ്

രണ്ട് ദിവസം മുൻപ്, ഈ മാസം 26നാണ് ശ്രീറാം ആലപ്പുഴ കലക്ടറായി സ്ഥാനമേറ്റത്. ആലപ്പുഴയുടെ മുൻ കലക്ടറും ശ്രീറാമിൻ്റെ ഭാര്യയുമായ ഡോ. രേണുരാജിനെ എറണാകുളം ജില്ലാ കലക്ടറാക്കി നിയമിച്ചു.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കിയതിനെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചിരുന്നു. സർക്കാർ സർവീസിലുള്ളയാൾ ഓരോ ഘട്ടത്തിലും ഓരോ ചുമതല വഹിക്കേണ്ടി വരും. മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ കാര്യത്തിൽ സർക്കാർ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ‘സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’; ഫേസ്ബുക്ക് പോസ്റ്റുമായി മുൻ ആലപ്പുഴ കലക്ടർ

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കളക്ടറായി നിയമിച്ചത് ശരിയോ എന്ന വിമർശനമാണ് സജീവമാകുന്നത്. ശ്രീറാമിൻ്റെ നിയമനത്തിൽ കോൺഗ്രസ് വലിയ എതിർപ്പാണ് ഉയർത്തുന്നത്. ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ജനങ്ങളോട് വെല്ലുവിളിയാണ് ശ്രീറാമിൻറെ നിയമനം. എന്തിന് ഞങ്ങൾ ആലപ്പുഴക്കാരുടെ തലയിൽ കെട്ടിവയ്ക്കുന്നു. സർക്കാർ ഈ തീരുമാനം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു, ആലപ്പുഴ കലക്ടറുമായുള്ള ശ്രീറാം വെങ്കിട്ടരാമൻറെ നിയമനം അംഗീകരിക്കാൻ സാധിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. സമനില തെറ്റിയ സർക്കാരിൻറെ സമനില തെറ്റിയ തീരുമാനമാണ് ശ്രീറാമിൻറെ നിയമനമെന്നും ഇദ്ദേഹം പറഞ്ഞു.

Story Highlights: alappuzha collector facebook page comment box

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here