Advertisement

നന്നായി മദ്യപിക്കുന്നവര്‍ക്ക് ‘പ്രായമേറും’; ജൈവ ഘടികാരത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് ഓക്‌സ്‌ഫോര്‍ഡ് പഠനം

July 28, 2022
Google News 3 minutes Read

അമിതമായി മദ്യപിക്കുന്നവര്‍ മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ പ്രായമാകുന്നുവെന്ന കണ്ടെത്തലുമായി പുതിയ പഠനം. ആഴ്ചയില്‍ അഞ്ച് ഗ്ലാസില്‍ കൂടുതല്‍ വൈന്‍ കഴിക്കുന്നവരുടെ ജൈവ ഘടികാരം മറ്റുള്ളവരേക്കാള്‍ വേഗത്തിലാകുന്നുവെന്നാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പഠനസംഘം കണ്ടെത്തിയിരിക്കുന്നത്. അമിതമായി മദ്യപിക്കുന്നവരുടെ ബയോളജിക്കല്‍ ഏജ് മറ്റുള്ളവരേക്കാള്‍ ആറ് വയസോളം കൂടുതലാകുമെന്നാണ് ഗവേഷണം കണ്ടെത്തിയത്. (Alcohol affects the Human Biological Clock says oxford study)

ഡോ അന്യ ടോപിവാലയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ഗവേഷണത്തിലെ വിവരങ്ങള്‍ മോളിക്യുലാര്‍ സൈക്യാട്രി ജേര്‍ണലാണ് പ്രസിദ്ധീകരിച്ചത്. ബ്രിട്ടണില്‍ നിന്നുള്ള 245000 ആളുകളുടെ ആരോഗ്യവിവരങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാണ് പഠനം നടന്നത്.

Read Also: ക്യാമ്പസിനെ ഇളക്കി മറിച്ച് ചാക്കോച്ചൻ; ഒരിക്കൽ കൂടി വൈറലായി “ദേവദൂതർ പാടി..”

വളരെ ശ്രദ്ധേയമായ കണ്ടെത്തലുകളാണ് ഈ ഡാറ്റയെ വിശകലനം ചെയ്യുന്നതിലൂടെ ഗവേഷകസംഘത്തിന് ലഭിച്ചത്. ആഴ്ചയില്‍ 17 യൂണിറ്റിലധികം മദ്യം കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ടെലോമിയറുകള്‍ കുറവാണെന്ന് സംഘം കണ്ടെത്തി. ക്രോമസോമുകളുടെ അറ്റത്ത് കാണപ്പെടുന്ന ബയോളജിക്കല്‍ ക്യാപ്പുകളാണ് ടെലോമറുകള്‍. ഇവയാണ് കേടുപാടുകളില്‍ നിന്നും ഡിഎന്‍എയെ സംരക്ഷിക്കുന്നത്. പ്രായമാകുന്നവരില്‍ ടെലോമെറുകള്‍ കുറഞ്ഞുവരാറുണ്ട്. ടെലോമെറുകള്‍ വളരെ വേഗത്തില്‍ ചുരുങ്ങിവരുന്നത് അല്‍ഷിമേഴ്‌സ്, ഹൃദയസംബന്ധിയായ അസുഖങ്ങള്‍, പ്രമേഹം എന്നിവ ബാധിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനം പറയുന്നു.

എന്നാല്‍ ആഴ്ചയില്‍ 17 യൂണിറ്റില്‍ കുറവ് മദ്യം ഉള്ളില്‍ ചെല്ലുന്നവരില്‍ ഈ അവസ്ഥ കണ്ടെത്താന്‍ പഠനസംഘത്തിന് കഴിഞ്ഞിട്ടില്ല. അഞ്ച് ഗ്ലാസ് വൈന്‍ 17 യൂണിറ്റിന് തുല്യമാണ്. പഠനസംഘം നിരീക്ഷിച്ച ഗ്രൂപ്പിലെ ആളുകളുടെ ശരാശരി പ്രായം 57 വയസായിരുന്നു. ഇതില്‍ ഭൂരിഭാഗം പേരും നന്നായി മദ്യപിക്കുന്നവരായിരുന്നു. മൂന്ന് ശതമാനം പേരാണ് മദ്യപിക്കാത്തവരായി ഉണ്ടായിരുന്നത്.

Story Highlights: Alcohol affects the Human Biological Clock says oxford study

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here