ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ചിക്കൻ കഴിച്ചു; എംപിമാർക്കെതിരെ വിമർശനവുമായി ബിജെപി

പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ, സസ്പെൻഷനിലായ രാജ്യസഭാ എംപിമാർ ചിക്കൻ കഴിച്ച സംഭവത്തിൽ വിമർശനവുമായി ബിജെപി. പ്രതിഷേധമാണോ പ്രഹസനമാണോ നടക്കുന്നതെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല ചോദിച്ചു. ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ചിക്കൻ വിളമ്പിയത് മഹാത്മാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും പൂനാവാല ആരോപിച്ചു.
“സസ്പെൻഷൻ നടപടിക്കെതിരെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കുന്ന എംപിമാർ ‘തന്തൂരി ചിക്കൻ’ കഴിച്ചു. മൃഗങ്ങളെ കൊല്ലുന്നതിൽ ഗാന്ധിജിക്ക് ഉറച്ച വീക്ഷണങ്ങളുണ്ടായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. ഇത് പ്രതിഷേധമാണോ പ്രഹസനമാണോ എന്ന് പലരും ചോദിക്കുന്നു. ഇത് ഗാന്ധിയെ അപമാനിക്കുന്നതിന് തുല്യമാണ്”- പൂനവല്ല പറഞ്ഞു. ബുധനാഴ്ചയാണ് എംപിമാർ ധർണ ആരംഭിച്ചത്. എംപിമാർക്കുള്ള ഭക്ഷണവും മറ്റും ക്രമീകരിക്കുന്നതിന്, പ്രതിപക്ഷ പാർട്ടികൾ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
തങ്ങളുടെ ഐക്യദാർഢ്യവും രാഷ്ട്രീയ ശക്തിയും പ്രകടിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി പ്രകടനമാണ് നടത്തുന്നത്. തൈര്-ചോറ് മുതൽ ഇഡ്‌ലി-സാമ്പാർ വരെ ഇവർക്കായി ക്രമീകരിച്ചിട്ടുണ്ട്. മുഴുവൻ ദിവസത്തെയും ഭക്ഷണ ക്രമീകരണത്തിനായി തയ്യാറാക്കുന്ന പട്ടിക എംപിമാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നതിനാൽ എല്ലാവർക്കും യഥാസമയം വിവരങ്ങൾ ലഭിക്കും.
Story Highlights: Suspended Rajya Sabha MPs consumed Tandoori Chicken before Gandhi statue: BJP Shehzad Poonawalla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here