വയനാട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍

വയനാട് മേപ്പാടിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കൊല്ലം സ്വദേശി ജെനിഫര്‍ (48) ആണ് പിടിയിലായത്. വിദ്യാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Also: വയനാട് കൽപറ്റയിൽ സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം
കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് അധ്യാപകനെതിരെ ഇത്തരത്തിലൊരു പരാതി ഉയര്‍ന്നത്. സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് അധ്യാപകനെതിരെ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Story Highlights: Wayanad school teacher arrested on complaint of torturing student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here