Advertisement

‘രാഷ്ട്രപത്നി’ പരാമർശം; അധിർ രഞ്ജൻ ചൗധരിക്കെതിരെ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

July 28, 2022
2 minutes Read

രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി നടത്തിയ പരാമർശത്തിൽ ഇടപെട്ട് ദേശീയ വനിതാ കമ്മിഷൻ. ‘രാഷ്ട്രപത്നി’ പരാമർശത്തിൽ അധിർ രഞ്ജന് കമ്മിഷൻ നോട്ടീസ് അയച്ചു. കോൺഗ്രസ് നേതാവിനെതിരെ കമ്മിഷൻ സ്വമേധയാ കേസെടുത്തു. നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് നിർ‍ദേശം. അടുത്ത മാസം മൂന്നിന് ഹാജരാകാനാണ് നിർദേശം നൽകിയിട്ടുള്ളത്. ചൗധരി നടത്തിയ പരാമർശം അപമാനമുളവാക്കുന്നതും, സ്ത്രീവിരുദ്ധവും ആണെന്ന് വനിതാ കമ്മിഷൻ വിലയിരുത്തി.

അതേസമയം രാഷ്ട്രപതിയെ നേരിൽ കാണാൻ അധിർ രഞ്ജൻ ചൗധരി സമയം തേടി. നേരിട്ട് ഖേദം അറിയിക്കാൻ തയാറാണെന്നും ചൗധരി അറിയിച്ചു. കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയ പരാമർശമായിരുന്നു അധിര്‍ രഞ്ജന്‍ ചൗധരിയുടെ ഭാഗത്തുനിന്നുണ്ടായത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഇതിന്റെ പേരിൽ കടുത്ത അമർഷം ഉണ്ട്. രാഷ്ട്രപതിയെനേരിൽ കണ്ട് ഖേദം അറിയിക്കാൻ അധിര്‍ രഞ്ജന്‍ ചൗധരിയോട് സോണിയ ഗാന്ധി നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്.

Read Also: ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനിത രാഷ്ട്രപതിയായത് കോൺഗ്രസിന് ദഹിച്ചിട്ടില്ല; സ്‌മൃതി ഇറാനി

രാഷ്ട്രപതിയെ രാഷ്ട്രപത്നിയെന്ന് എന്ന് വിശേഷിപ്പിച്ചത് അത്യന്തം അപലപനീയമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കോൺഗ്രസിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും രംഗത്തെത്തിയിരുന്നു. രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കോൺഗ്രസ് അപമാനിച്ചുവെന്ന് ആരോപണം. ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനിത രാഷ്ട്രപതിയായത് കോൺഗ്രസിന് ദഹിച്ചിട്ടില്ല. സോണിയ ഗാന്ധി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ലോക്സഭയിൽ സ്‌മൃതി പറഞ്ഞു.

Story Highlights: Women’s panel issues notice to Adhir Ranjan over ‘rashtrapatni’ remarks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top