ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് ആത്മഹത്യാഭീഷണി മുഴക്കി കടന്നുകളഞ്ഞയാൾ പിടിയിൽ

കോഴിക്കോട് പന്തിരിക്കരയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആത്മഹത്യാഭീഷണി മുഴക്കി കടന്നുകളഞ്ഞ പ്രതി പിടിയിൽ. പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽവെച്ചുതന്നെ ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു ഇയാൾ. മീത്തലെ എള്ളുപറമ്പിൽ തറവട്ടത്ത് ഷമീർ ആണ് പൊലീസ് എത്തിയപ്പോൾ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ( Accused threatened to commit suicide, Finally arrested )
Read Also: മൊബൈൽ ടവറിൽ കയറി ആത്മഹത്യാഭീഷണി; ഒമ്പത് കേസുകളിലെ പ്രതിക്കെതിരെ വീണ്ടും കേസ്
ഇർഷാദ് എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ടാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇർഷാദിന്റെ കുടുംബത്തിന്റെ മൊഴിയനുസരിച്ചാണ് പൊലീസ് ഷമീറിൻ്റെ വീട്ടിലെത്തിയത്. അപ്പോഴായിരുന്നു എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള പ്രതിയുടെ ആത്മഹത്യാശ്രമം. ഇതിന് ശേഷം ഇയാൾ തന്ത്രപരമായി പൊലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. രക്ഷപ്പെട്ട് അല്പസമയത്തിനകം തന്നെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
Story Highlights: Accused threatened to commit suicide, Finally arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here