Advertisement

ഫ്ലവേഴ്സ് ട്വന്റിഫോർ സോഷ്യൽ മീഡിയ അവാർഡ്; ജേതാക്കളെ തെരഞ്ഞെടുക്കാൻ ഇനി മണിക്കൂറുകൾ മാത്രം

July 29, 2022
2 minutes Read
Flowers 24 Social Media Awards 2022

ഫ്ലവേഴ്സ് ട്വന്റിഫോർ സോഷ്യൽ മീഡിയ ജേതാക്കളെ അറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. സമൂഹമാധ്യമങ്ങളിലൂടെ താരമായി ജീവിതം മാറിമറിഞ്ഞവർ നിരവധിയാണ്. ഇവരുടെ വിഡിയോകൾ കാണാനും പിന്തുണ നൽകാനും നിരവധി കാഴ്ചക്കാരുമുണ്ട്. ഇൻസ്റ്റ​ഗ്രാമിലൂടെ താരമായവരെ പ്രേക്ഷകർ വോട്ടിങ്ങിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. ഇൻസ്റ്റഗ്രാമിൽ മിന്നുംപ്രകടനങ്ങൾ നടത്തുന്നവർക്കാണ് ‘ഫ്ലവേഴ്സ് ട്വന്റിഫോർ സോഷ്യൽ മീഡിയ പുരസ്കാരങ്ങൾ’ വിതരണം ചെയ്യുന്നത്. twentyfournews.com/voting എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ഇൻസ്റ്റ ഇൻഫ്ലുവൻസർക്ക് വോട്ടുചെയ്യാം. ഇന്ന് രാത്രി 12.00 മണിക്ക് വോട്ടിം​ഗ് അവസാനിക്കും. ( Flowers 24 Social Media Awards 2022 )

പതിനൊന്ന് വിഭാഗങ്ങളിലായാണ് പുരസ്‌കാരം സമ്മാനിയ്ക്കുക.ഫാഷന്‍ കണ്ടന്റ് ക്രിയേറ്റര്‍, എന്റര്‍ടെയ്‌നര്‍- ആണ്‍, ഫുഡ് കണ്ടന്റ് ക്രിയേറ്റര്‍, മ്യൂസിക് കണ്ടന്റ് ക്രിയേറ്റര്‍, ജൂനിയര്‍ ഇന്‍ഫഌവന്‍സര്‍, ഇന്‍സ്റ്റഗ്രാം റീല്‍സ് സ്റ്റാര്‍, ട്രാവല്‍ കണ്ടന്റ് ക്രിയേറ്റര്‍, ഡാന്‍സര്‍, എന്റര്‍ടെയ്‌നര്‍- കപ്പിള്‍, എന്റര്‍ടെയ്‌നര്‍- പെണ്‍, ബോണ്‍ ഓണ്‍ ഇന്‍സ്റ്റഗ്രാം റൈസിംഗ് സ്റ്റാര്‍ എന്നിവയാണ് പുരസ്‌കാരത്തിനുള്ള വിഭാഗങ്ങള്‍. ഈ പതിനൊന്ന് വിഭാഗത്തിലും പ്രേക്ഷകർക്ക് വോട്ട് ചെയ്യാൻ സാധിക്കും. വോട്ട് ചെയ്യുന്നയാൾ ഇൻസ്റ്റ ഇൻഫ്ലുവൻസറുടെ പേരാണ് നൽകേണ്ടത്. നിങ്ങളുടെ പേര് വിവരം ഉപയോഗിച്ച് ഒരിക്കൽ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കുകയുള്ളു. ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്നയാൾക്കാകും പുരസ്‌കാരം.

കഴിവും മിടുക്കും കൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ താരമായവരിൽ നിന്നും പ്രേക്ഷകർ തെരഞ്ഞെടുക്കുന്നവർക്ക് പുരസ്‌കാരശോഭ പകരുകയാണ് 24 ന്യൂസ്. നാളെ വൈകിട്ട് 4.30ന് കൊച്ചി ലേമെറിഡിയൻ ഹോട്ടലിൽ നടക്കുന്ന മെഗാ ഇവന്റിലാണ് ഫ്ലവേഴ്സ് ട്വന്റിഫോർ സോഷ്യൽ മീഡിയ പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് ഇൻസ്റ്റഗ്രാം പ്രതിനിധികളും ക്രിയേറ്റേഴ്സും സോഷ്യൽ മീഡിയ വിദ​ഗ്ധരും പങ്കെടുക്കുന്ന പ്രത്യേക സെമിനാറും സംഘടിപ്പിക്കും.

Story Highlights: Flowers 24 Social Media Awards 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top