ഡ്യൂട്ടിക്കിടെ ഹൃദയാഘാതം; എസ്.ഐ കുഴഞ്ഞു വീണ് മരിച്ചു

ഡ്യൂട്ടിക്കിടെ ട്രാഫിക് എസ്ഐ കുഴഞ്ഞു വീണ് മരിച്ചു. ആലുവ മെട്രോ സ്റ്റേഷന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന ആലുവ ട്രാഫിക് സ്റ്റേഷനിലെ എസ് ഐ പെരുമ്പാവൂർ കീഴില്ലം അറക്കൽ വീട്ടിൽ വിനോദ് ബാബുവാണ് (52) ഹൃദയാഘാതംമൂലം കുഴഞ്ഞുവീണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ( heart attack while on duty; SI collapsed and died )
Read Also: ബന്ധുവീട്ടില്‍ വിരുന്നെത്തിയ വിദ്യാര്‍ഥി കുളിക്കാനിറങ്ങവെ പുഴയില്‍ മുങ്ങിമരിച്ചു
കുഴഞ്ഞുവീണ വിനോദ് ബാബുവിനെ ഒപ്പമുണ്ടായ പൊലീസുകാരായ ബിനു ജോയ്, പ്രതീഷ്, സജി എന്നിവർ ചേർന്ന് ഉടനെ ആലുവ നജാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. 27 വർഷക്കാലമായി സർവീസിലുണ്ടായിരുന്ന വിനോദ് ബാബുവിൻ്റെ പിതാവ് വിനോദിൻ്റെ ചെറുപ്പകാലത്ത് തന്നെ മരണപ്പെട്ടിരുന്നു.
Story Highlights: heart attack while on duty; SI collapsed and died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here