Advertisement

തിരുവനന്തപുരം ന​ഗരസഭ ഒന്നാമതുതന്നെ; ഫെയ്സ് ബുക്ക് പോസ്റ്റുമായി ആര്യ രാജേന്ദ്രൻ

July 29, 2022
Google News 3 minutes Read
Thiruvananthapuram Corporation is the first; Arya Rajendran with Facebook post

സംസ്ഥാനത്തിൽ അർബൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ (UPHC) പ്രവര്‍ത്തന സമയം 12 മണിക്കൂറാക്കുന്ന ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമായി തിരുവനന്തപുരം നഗരസഭ മാറിയെന്ന് മേയർ ആര്യ രാജേന്ദ്രൻ. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് മേയർ ഇക്കാര്യം അറിയിച്ചത്. ഒന്നാമത് നമ്മൾ തന്നെ എന്ന ക്യാപ്ഷനോടെയാണ് മേയർ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. നഗരസഭയുടെ കീഴിലുള്ള 14 അര്‍ബൻ പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളില്‍ 14 ഡോക്ടര്‍മാര്‍, 19 നഴ്സുമാര്‍, 14 ഫാര്‍മസിസ്റ്റുകള്‍ എന്നിവരെ നിയമിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ( Thiruvananthapuram Corporation is the first; Arya Rajendran with Facebook post )

ആര്യ രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരളത്തില്‍ അർബൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ (UPHC) പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്ന ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമായി തിരുവനന്തപുരം നഗരസഭ. നഗരസഭയ്ക്ക് കീഴിലുള്ള ഹെല്‍ത്ത് സെന്‍ററുകളുടെ പ്രവര്‍ത്തനം 2022 ഓഗസ്റ്റ് 1 മുതല്‍ 12 മണിക്കൂറാവുകയാണ്. രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെയാണ് ഹെൽത്ത് സെന്ററുകൾ പ്രവർത്തിക്കുക.

Read Also: ‘ജനാധിപത്യത്തിൽ പാലിക്കേണ്ട മര്യാദകൾ ബിജെപിയ്ക്ക് ബാധകമല്ല എന്ന ധാരണയാണ്’; എൽഡിഎഫ് ബോർഡുകൾ അടിച്ചു തകർത്തതിൽ മേയർ ആര്യ രാജേന്ദ്രൻ

നഗരസഭയുടെ 20 ഇന കര്‍മ്മപരിപാടിയുടെ ഭാഗമായി നഗരപരിധിയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതിയ്ക്ക് രൂപം നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായി നഗരസഭയുടെ കീഴിലുള്ള 14 അര്‍ബൻ പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളില്‍ 14 ഡോക്ടര്‍മാര്‍, 19 നഴ്സുമാര്‍, 14 ഫാര്‍മസിസ്റ്റുകള്‍ എന്നിവരെ നിയമിച്ചു. കൂടാതെ ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കി വരുകയാണ്. ജീവനക്കാരുടെ എണ്ണവും, സൗകര്യങ്ങളും വര്‍ദ്ധിക്കുന്നതിലൂടെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സുഗമമാകുകയും രോഗികള്‍ക്ക് ഏറെ ഗുണകരമാവുകയും ചെയ്യും.

Story Highlights: Thiruvananthapuram Corporation is the first; Arya Rajendran with Facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here