Advertisement

നയൻതാരയേക്കാൾ ഇരട്ടി ശമ്പളമുണ്ട് ഈ നായികയ്ക്ക്; അമ്പരന്ന് ആരാധകർ

July 29, 2022
Google News 2 minutes Read
urvashi rautela earns double than nayantara

തെന്നിന്ത്യയുടെ സൂപ്പർ താരമാണ് നയൻതാര. 10 കോടി രൂപയാണ് നയൻതാരയ്ക്ക് പ്രതിഫലമായി പുതിയ ചിത്രത്തിൽ ലഭിക്കുക. എന്നാൽ നയൻതാരയല്ല തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത്. അത് ഉർവശി റൗതേലയാണ്. ( urvashi rautela earns double than nayantara )

ശരവണ സ്റ്റോഴ്‌സ് നിർമിച്ച് അരുൾ ശരവണൻ നായകനായ ‘ദ ലജൻഡ്’ എന്ന ചിത്രത്തിൽ ഉർവശി റൗതേലയ്ക്ക് ലഭിച്ചത് 20 കോടി രൂപയാണ്. ഹിന്ദി താരമായ ഉർവശിയുടെ ആദ്യ തമിഴ് ചിത്രമാണ് ലെജൻഡ്.

കഴിഞ്ഞ പത്ത് വർഷമായി ദക്ഷിണേന്ത്യൻ താര ലോകം അടക്കി വാഴുന്ന, ആരാധകർ ഏറെ സ്നേഹത്തോടെ നയൻസ് എന്ന് വിളിക്കുന്ന നയൻതാര, വിവാഹ ശേഷമാണ് പ്രതിഫലം ഉയർത്തുന്നത്.

Read Also: ഇടുക്കിയില്‍ നേരിയ ഭൂചലനം; രണ്ടു തവണ ഭൂചലനമുണ്ടായെന്ന് റിപ്പോര്‍ട്ട്

ഷാറുഖ് ഖാനൊപ്പം അഭിനയിച്ച ജവാൻ എന്ന ചിത്രമാണ് നയൻതാരയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ജവാനിൽ നയൻതാരയ്ക്ക് 7 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്തതായി നായികാപ്രാധാന്യമുള്ള ഒരു ചിത്രത്തിലാണ് നയൻതാര അഭിനയിക്കുക. പത്ത് കോടി രൂപയാണ് താരം പ്രതിഫലമായി ചോദിച്ചതെന്നും ഇതിന് നിർമാതാക്കൾ സമ്മതം മൂളിയെന്നും റിപ്പോർട്ടുണ്ട്.

Story Highlights: urvashi rautela earns double than nayantara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here