Advertisement

കേന്ദ്രമന്ത്രിയുടെ സമീപനം ഫെഡറൽ സംവിധാനങ്ങൾക്ക് എതിരാണ്; കൂടിക്കാഴ്ച നിഷേധിച്ചതിൽ പ്രതികരിച്ച് മന്ത്രി വി.ശിവൻകുട്ടി

July 29, 2022
Google News 2 minutes Read

കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കൂടിക്കാഴ്ച നിഷേധിച്ചതിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. അനുമതി നിഷേധിച്ചതിന് പിന്നിൽ കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി നേതാക്കളുമാണെന്ന് അദ്ദേഹം ആരോപിച്ചു. മന്ത്രിമാരുടെ സംഘം ഡൽഹിയിൽ എത്തുമെന്ന് അറിഞ്ഞതിന് പിന്നാലെയാണ് ബിജെപി നേതാക്കൾ ഡൽഹിയിലെത്തിയത്. ബിജെപിയുടെ നേതാക്കൾ ഡൽഹിയിൽ എത്തിയതിന് പിന്നാലെയാണ് അശ്വിനി വൈഷ്ണവിനെ കാണാൻ അനുമതി നിഷേധിക്കപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയുടെ സമീപനം ഫെഡറൽ സംവിധാനങ്ങൾക്ക് എതിരാണെന്ന് അദ്ദേഹം വിമർശിച്ചു.

Read Also: ‘സിൽവർ ലൈന് ബദൽ തേടി ബിജെപി; കെ റെയിൽ നടപ്പാകില്ല: വി മുരളീധരൻ

കൂടിക്കാഴ്ച നിഷേധിച്ചതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കുമെന്ന് മന്ത്രിമാരായ ജി ആര്‍ അനില്‍, ആന്റണി രാജു, വി ശിവന്‍കുട്ടി എന്നിവര്‍ പറഞ്ഞു. പദ്ധതി ഉപേക്ഷിക്കപ്പെട്ടിട്ടില്ലെന്ന് റെയിൽവേ ബോർഡ് അറിയിച്ചു.റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ഒരാഴ്ച മുന്‍പ് അനുമതി തേടിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഡല്‍ഹിയിലെത്തി കൂടിക്കാഴ്ചയ്ക്കുള്ള സമയം ചോദിച്ചപ്പോള്‍ റെയില്‍വേ മന്ത്രി ലൈനിലില്ലെന്ന മറുപടിയാണ് നല്‍കിയത്. റെയില്‍വേ സഹമന്ത്രിയുമായും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

Story Highlights: V Sivankutty on Railways Minister rejected to meet Kerala Ministers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here