Advertisement

‘സിൽവർ ലൈന് ബദൽ തേടി ബിജെപി; കെ റെയിൽ നടപ്പാകില്ല: വി മുരളീധരൻ

July 27, 2022
Google News 2 minutes Read

സിൽവർ ലൈന് ബദൽ തേടി ബിജെപി, കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം കേന്ദ്ര റെയിൽവേ മന്ത്രിയെ കാണും. കെ റെയിൽ പദ്ധതി സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യമാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിതയോടെയാണിത്. സിൽവർ ലൈന് ബദലായി കേരളത്തിൽ റെയിൽവേ വികസനത്തിനുള്ള സാധ്യതകൾ യോഗത്തിൽ ചർച്ചയാകും. കേരളത്തിൽ നിന്നുള്ള ബിജെപി പ്രതിനിധി സംഘം ഇന്ന് കേന്ദ്ര റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തും. കേന്ദ്ര സഹമന്ത്രി വി മുരളീധരനും കൂടിക്കാഴ്ചയിൽ പങ്കെടുക്കും.(v muraleedharan against k rail)

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

തിരുവനന്തപുരത്തിന്റെ റെയിൽവേ വികസനം ചർച്ചയാകും. കെ റെയിലിന് സംസ്ഥാന സർക്കാർ നൽകിയിരിക്കുന്ന നിർദേശങ്ങൾക്കുള്ള ബദൽ യാത്ര സൗകര്യങ്ങൾ നടപ്പിലാക്കാൻ വേണ്ടിയുള്ള കാര്യങ്ങൾ ചർച്ചയാകുമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. കൊച്ചുവേളി, നേമം തമ്പാനൂർ സ്റ്റേഷനുകളുടെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ വേണ്ടിയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടിയുള്ള നടപടികൾ സ്വീകരിക്കും.

കേരളത്തിലെ ജനങ്ങൾക്ക് വേഗത കൂടിയ യാത്ര സൗകര്യങ്ങൾ നടപ്പിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും. പദ്ധതികളുടെ കാര്യത്തിൽ കേന്ദ്രത്തിൽ നിന്നുള്ള സഹായങ്ങൾ ധാരാളം കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നു. നിലവിലുള്ള പാതയിൽ ചില ഇമ്പ്രൂവ്മെന്റ് മാത്രമാണ് ആവശ്യം. കേരളത്തിൽ വേഗത കൂടിയ റെയിൽവേ സംവിധാനം ലഭ്യമാക്കും. കെ റെയിൽ പദ്ധതിയുടെ കാര്യത്തിൽ നേരത്തെ തന്നെ കേന്ദ്ര സർക്കാർ തീരുമാനിച്ചതാണ്. ബലം പ്രയോഗിച്ചുള്ള കുടിയൊഴിപ്പിക്കൽ നടക്കില്ല. കേന്ദ്രത്തിന് സംസ്ഥാനം നൽകിയ നിർദേശങ്ങളിൽ അപാകതകൾ ഉണ്ട്.അത് തിരുത്താൻ അവർ തയ്യറായിട്ടില്ല.

കേരളത്തിലെ ജനങ്ങൾക്ക് വേഗത കൂടിയ ട്രെയിനിനുള്ള സൗകര്യം ഞങ്ങൾ നടപ്പിലാക്കും മെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. സിൽവർ ലൈനിനുള്ള കേരളത്തിൻറെ ഡിപിആറിൽ മതിയായ വിശദാംശങ്ങളില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി കഴിഞ്ഞ ദിവസം പാർലമെൻറിൽ വ്യക്തമാക്കിയിരുന്നു. കെ റെയിലിനോട് വിവരങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Story Highlights: v muraleedharan against k rail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here