Advertisement

രാജ്യത്തിന്റെ വളർച്ചാ എൻജിനുകളാണ് യുവതലമുറ: പ്രധാനമന്ത്രി

July 29, 2022
Google News 2 minutes Read
PM Modi delivers convocation address at Anna University

രാജ്യത്തിന്റെ വളർച്ചാ എൻജിനുകളാണ് യുവതലമുറയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ വിദ്യാഭ്യാസ നയങ്ങൾ സ്വന്തമായി തീരുമാനമെടുക്കാൻ യുവാക്കളെ പ്രാപ്തരാക്കുന്നു. ലോകരാജ്യങ്ങൾ യുവാക്കളിലാണ് ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റി ബിരുധദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ( PM Modi delivers convocation address at Anna University ).

അത് ബഹുമാനവും ഒപ്പം അത്രതന്നെ കടമയുമാണ്. തടസങ്ങളെ അവസരങ്ങളാക്കി മാറ്റുകയാണ് വേണ്ടത്. കൊവിഡ് കാലത്തെ പ്രതിസന്ധികൾ നല്ല രീതിയിൽ മറികടക്കാൻ സാധിച്ചത് ഇതിനുദാഹരണമാണ്. ജോലി മാത്രമായി തുടരാതെ, സ്വന്തമായി ജോലി കണ്ടെത്താനുള്ള യുവാക്കളുടെ ശ്രമങ്ങൾ വലിയ തോതിൽ മാറിയിട്ടുണ്ട്. സ്റ്റാർട് അപ്പുകളുടെ എണ്ണത്തിലുള്ള വർധനവ് ഇതാണ് തെളിയിക്കുന്നത്. ആറു വർഷത്തിനിടെ 15000 ശതമാനത്തിന്റെ വർധനവാണ് ഈ മേഖലയിൽ ഉണ്ടായതെന്നും നരേന്ദ്രമോദി പറഞ്ഞു.

Story Highlights: Young generation are the growth engines of the country: PM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here