സജി ചെറിയാന്‍റെ സ്റ്റാഫിനെ വിഭജിച്ച് മറ്റ് മന്ത്രിമാർക്ക് നൽകിയത് അധിക ചെലവ് അല്ല; മുന്‍ മന്ത്രി എ കെ ബാലൻ

സജി ചെറിയാന്‍റെ സ്റ്റാഫിനെ വിഭജിച്ച് മറ്റ് മന്ത്രിമാർക്ക് നൽകിയത് അധിക ചെലവ് അല്ലെന്ന് ന്യായികരണവുമായി മുന്‍ മന്ത്രി എ കെ ബാലൻ. പേഴ്‌സണൽ സ്റ്റാഫ് വിവാദം അനാവശ്യമെന്ന് മുന്‍ മന്ത്രി എ കെ ബാലൻ പ്രസ്താവനയിൽ പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാർ ഇറക്കിയ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതിൽ മന്ത്രിമാരുടെ സ്റ്റാഫ് എണ്ണം 30 ആയിരുന്നുവെന്നും ഇടത് സര്‍ക്കാര്‍ സ്റ്റാഫ് എണ്ണം 25 എന്ന് തീരുമാനിച്ചത് വഴി 60 കോടിയിലധികം രൂപ ലാഭിച്ചുവെന്നും ബാലൻ പ്രസ്താവനയിൽ പറഞ്ഞു.(ak balan response over re appointment of personal staff)
Read Also: ഇടുക്കിയില്‍ നേരിയ ഭൂചലനം; രണ്ടു തവണ ഭൂചലനമുണ്ടായെന്ന് റിപ്പോര്‍ട്ട്
മന്ത്രി രാജി വെച്ചെങ്കിലും പേഴ്‌സണൽ സ്റ്റാഫിനെ വിടാൻ സർക്കാർ ഒരുക്കമല്ലെന്ന് തെളിയിക്കുകയാണ് സ്റ്റാഫുകൾക്ക് മറ്റ് മന്ത്രിമാരുടെ സ്റ്റാഫായിയുള്ള പുനർ നിയമന ഉത്തരവ്. പിരിഞ്ഞുപോകാനായി സ്റ്റാഫ് അംഗങ്ങളുടെ കാലാവധി 20-ാം തീയതി വരെ ദീർഘിപ്പിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ 21 മുതലാണ് വീണ്ടും നിയമനം. ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിന് പിന്നാലെ ജൂലൈ ആറിനാണ് സംസ്കാരിക, ഫിഷറീസ് മന്ത്രിയായിരുന്ന സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവച്ചത്.
Story Highlights: ak balan response over re appointment of personal staff
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here