ഫ്‌ളവേഴ്‌സ്- ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പുരസ്‌കാരം; ബെസ്റ്റ് ഫുഡ് കണ്ടന്റ് ക്രിയേറ്ററായി ബാസിം

ഫ്‌ളവേഴ്‌സ്- ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പുരസ്‌കാരത്തില്‍ ഇന്‍സ്റ്റഗ്രാം ബെസ്റ്റ് ഫുഡ് കണ്ടന്റ് ക്രിയേറ്റർ ആയി ബാസിം. രുചിയൂറും വിഭവങ്ങളും രുചിയിടങ്ങളും സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തിയ ചെറുപ്പക്കാരൻ ആയിരക്കണക്കിന് ഫോളോവേഴ്‌സിനെയാണ് സ്വന്തമാക്കിയിട്ടുള്ളത്.
522 k ആളുകൾ ബാസിമിനെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ പിന്തുടരുന്നുണ്ട്. ഭക്ഷണത്തോടുള്ള തന്റെ ഇഷ്ടം സ്വതസിദ്ധമായ സംഭാഷണ ശൈലിയിൽ അവതരിപ്പിച്ചപ്പോൾ രുചികരമായ ഭക്ഷണങ്ങളെപ്പോലെ ഈ മിടുക്കനെയും മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. നാവിൽ കൊതിയൂറും വിഭവങ്ങളും രുചിതേടിയുള്ള യാത്രകളും സമ്മാനിച്ച ബാസിമിനാണ് ഇത്തവണത്തെ ബെസ്റ്റ് ഫുഡ് കണ്ടന്റ് ക്രിയേറ്റർ ഫ്‌ളവേഴ്‌സ്- ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പുരസ്‌കാരം.
Read Also: ഫ്ലവേഴ്സ് ട്വന്റിഫോർ സോഷ്യൽ മീഡിയ അവാർഡ്; ജേതാക്കളെ തെരഞ്ഞെടുക്കാൻ ഇനി മണിക്കൂറുകൾ മാത്രം
Story Highlights: flowers- twentyfour social awards basims_plate Best food content creator
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here