ഫ്‌ളവേഴ്‌സ്- ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പുരസ്‌കാരം; ബെസ്റ്റ് എൻറെർടെയ്നർ-കപ്പിളായി മീത് മെറി

ഫ്‌ളവേഴ്‌സ്- ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പുരസ്‌കാരത്തില്‍ ഇന്‍സ്റ്റഗ്രാം ബെസ്റ്റ് എൻറെർടെയ്നർ- കപ്പിൾ ആയി മീത് മെറി. നൂതനാശയങ്ങൾ ദൃശ്യവൽക്കരിച്ച് സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ ശ്രദ്ധേയരായ ദമ്പതികൾ ആയിരക്കണക്കിന് ഫോളോവേഴ്‌സിനെയാണ് സ്വന്തമാക്കിയിട്ടുള്ളത്.
533K ആളുകൾ ഇവരുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് പിന്തുടരുന്നുണ്ട്. വിസ്മയമുളവാക്കുന്ന ഫാഷൻ വിഡിയോകളും തങ്ങളുടെ ജീവിതശൈലിയേയും ലഘുവിഡിയോകളിലൂടെ ചിത്രീകരിച്ച് ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങി ജീവിത യാത്രതുടരുന്ന ഈ ദമ്പതികൾക്കാണ് ഇത്തവണത്തെ ബെസ്റ്റ് എൻറെർടെയ്നർ- കപ്പിൾസിനുള്ള ഫ്‌ളവേഴ്‌സ്- ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പുരസ്‌കാരം.
Read Also: ഫ്ലവേഴ്സ് ട്വന്റിഫോർ സോഷ്യൽ മീഡിയ അവാർഡ്; ജേതാക്കളെ തെരഞ്ഞെടുക്കാൻ ഇനി മണിക്കൂറുകൾ മാത്രം
Story Highlights: Flowers- twentyfour social awards best Instagram Couple Meeth Miri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here