Advertisement

ഫ്ളവേഴ്‌സ്-ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പുരസ്‌കാരം; ബെസ്റ്റ് ജൂനിയര്‍ ഇന്‍ഫ്‌ളുവന്‍സര്‍ വൃദ്ധി വിശാല്‍

July 30, 2022
2 minutes Read
flowers twentyfour social media award vriddhi vishal

ഫ്ളവേഴ്‌സ്-ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പുരസ്‌കാരത്തില്‍ തിളങ്ങി വൃദ്ധി വിശാല്‍. ഇന്‍സ്റ്റഗ്രാം ബെസ്റ്റ് ജൂനിയര്‍ ഇന്‍ഫ്‌ളുവന്‍സര്‍ പുരസ്‌കാരം സ്വന്തമാക്കിയാണ് വൃദ്ധി വിശാലിന്റെ നേട്ടം.

സോഷ്യല്‍മീഡിയയിലെ ക്യൂട്ടിസ്റ്റാറായ കുട്ടിത്താരമാണ് വൃദ്ധിക്കുട്ടി എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന വൃദ്ധി വിശാല്‍. കുട്ടിക്കുറുമ്പിയായും മോഡേണ്‍ സുന്ദരിയായും ജനഹൃദയങ്ങളില്‍ ചേക്കേറി അഭിനയവും നൃത്തവും ഗാനാലാപനവും കൊണ്ട് ആസ്വാദകമാനം കവര്‍ന്ന കൊച്ചുസുന്ദരി.

Read Also: ഫ്ലവേഴ്സ് ട്വന്റിഫോർ സോഷ്യൽ മീഡിയ അവാർഡ്; ജേതാക്കളെ തെരഞ്ഞെടുക്കാൻ ഇനി മണിക്കൂറുകൾ മാത്രം

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും നവമാധ്യമ തലങ്ങളിലും ശ്രദ്ധേയസാന്നിധ്യംകൊണ്ട് കലയുടെ വിശാലലോകത്ത് പാറിപ്പറക്കുന്ന ഈ കലാകാരി ട്വന്റിഫോര്‍ സോഷ്യല്‍മീഡിയ പുരസ്‌കാരത്തില്‍ പങ്കാളിയാകുന്നു. ഒന്നര മില്യണ്‍ ഫോളോവേഴ്‌സുണ്ട് ഈ മിടുക്കിക്ക് ഇന്‍സ്റ്റഗ്രാമില്‍. റീല്‍സും നൃത്തവും കൊണ്ട് ഒട്ടേറെ ആരാധകരെ സോഷ്യല്‍ മിഡിയയില്‍ സ്വന്തമാക്കിയ വൃദ്ധി സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

Story Highlights: flowers twentyfour social media award vriddhi vishal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top