Advertisement

യുഡിഎഫ് പരിപാടിയില്‍ നിന്ന് അപമാനിച്ച് ഇറക്കിവിട്ടെന്ന് ലീഗ് നേതാവ്; കെപിപിസിക്ക് പരാതി നല്‍കും

July 30, 2022
Google News 2 minutes Read
muslim league leader vembayam naseer against udf

തിരുവനന്തപുരത്ത് യുഡിഎഫ് പരിപാടിയില്‍ നിന്ന് അപമാനിച്ച് ഇറക്കിവിട്ടെന്ന് മുസ്ലിംലീഗ് നേതാവിന്റെ പരാതി. കഴക്കൂട്ടം കുളത്തൂരിലാണ് യുഡിഎഫ് ധര്‍ണയ്‌ക്കെത്തിയ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീറിനെ ഇറക്കി വിട്ടത്. മുസ്ലിംലീഗ് പതാക പാകിസ്താനില്‍ വെച്ചാല്‍ മതിയെന്ന് കോണ്‍ഗ്രസ് നേതാവ് ആക്ഷേപിച്ചുവെന്നും വിഷയത്തില്‍ കെപിസിസിക്ക് പരാതി നല്‍കുമെന്നും വെമ്പായം നസീര്‍ പറഞ്ഞു.(muslim league leader vembayam naseer against udf )

തിരുവനന്തപുരം കോര്‍പ്പറേഷനിലെ അഴിമതിയില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ ധര്‍ണക്കിടെയായിരുന്നു സംഭവം. യുഡിഎഫ് സമരത്തിനെത്തിയ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീറിനെ അപമാനിച്ച് ഇറക്കിവിട്ടെന്നാണ് പരാതി. മുസ്ലിംലീഗ് പതാക കെട്ടാന്‍ ശ്രമിച്ചപ്പോള്‍ വലിച്ചെറിഞ്ഞു. മുസ്ലിംലീഗ് പതാക പാക്കിസ്താനില്‍ കൊണ്ട് കെട്ടണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അണ്ടൂര്‍കോണം സനല്‍കുമാര്‍ അധിക്ഷേപിച്ചെന്നും നസീര്‍ പറഞ്ഞു.

Read Also: യുഡിഎഫ് വിട്ടുപോയവരെയല്ല എല്‍ഡിഎഫിലെ അസംതൃപ്തരെയാണ് സ്വാഗതം ചെയ്യുന്നത്: പി ജെ ജോസഫ്

ഡിസിസി പ്രസിഡന്റ് പാലോട് രവിയെ പരാതി അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. വിഷയത്തില്‍ കെപിസിസിക്ക് പരാതി നല്‍കുമെന്നും നസീര്‍ പറഞ്ഞു

Story Highlights: muslim league leader vembayam naseer against udf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here