Advertisement

‘തന്ത്രപ്രധാന വിഷയങ്ങളിൽ സഹകരണം’; സൗദിയും ഫ്രാൻസും തമ്മിൽ ധാരണ

July 30, 2022
Google News 2 minutes Read

തന്ത്രപ്രധാന വിഷയങ്ങളിൽ സഹകരണം ഉറപ്പു വരുത്താൻ സൗദിയും ഫ്രാൻസും തമ്മിൽ ധാരണ. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. ഉഭയകക്ഷി ചർച്ചകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള പരസ്പര ആഗ്രഹത്തിന് ഊന്നൽ നൽകിയിട്ടുണ്ടെന്ന് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.(saudi crown princes foreign contracts with france)

Read Also: ‘കേരള മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്നാണ്’, ഈ അക്രമ ശ്രമം കൊണ്ടൊന്നും മുഖ്യമന്ത്രിയെ തളർത്താനാവില്ല; വി ശിവൻകുട്ടി

എല്ലാ മേഖലകളിലും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. പൊതു താൽപ്പര്യമുള്ള വിഷയങ്ങളിൽ ഏകോപനവും കൂടിയാലോചനയും തുടരും. മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താൻ ഫ്രാൻസ് ഒപ്പുമുണ്ടാകുമെന്നും സൗദി കിരീടാവകാശിക്ക് ഉറപ്പും നൽകി.

മൂന്ന് ദിവസം നീണ്ട യൂറോപ്പ് യാത്ര പൂർത്തിയാക്കി സൗദി കിരീടാവകാശി മടങ്ങി. ഊഷ്മളമായ സ്വീകരണമാണ് ഗ്രീസിൽ നിന്നും ഫ്രാൻസിലെത്തിയ സൗദി കിരീടാവകാശിക്ക് ലഭിച്ചത്. വ്യാഴാഴ്ച പാരീസിലെത്തിയ കിരീടാവകാശിക്ക് ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലിസീ കൊട്ടാരത്തിലായിരുന്നു സ്വീകരണ ചടങ്ങുകളും അത്താഴവും.

Story Highlights: saudi crown princes foreign contracts with france

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here