അറബി ഭാഷയോടുള്ള സമീപനം; മറ്റൊരു ഭാഷാ സമരത്തിനായി കാലം കാതോര്‍ക്കുന്നു: ഹൈബി ഈഡന്‍

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അറബി ഭാഷയോടുള്ള സമീപനം മൂലം മറ്റൊരു ഭാഷാ സമരത്തിനായി കാലം കാതോര്‍ക്കുന്നുവെന്ന് ഹൈബി ഈഡന്‍ എംപി. ഇന്ത്യയുടെ സമ്പദ്ഘടനക്ക് ഗണ്യമായ സംഭാവനകള്‍ ചെയ്ത അറബി ഭാഷ ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ആറില്‍ ഒരു ഭാഷയാണ്. അനന്ത സാധ്യതകളുള്ള അറബി ഭാഷക്ക് വേണ്ടി നീതിപൂര്‍വമായ ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാരുകള്‍ ഇനിയെങ്കിലും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള അറബിക്ക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഭാഷാ സമര അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയതു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎടിഎഫ് സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ നിര്‍വ്വാഹക സമിതി അംഗം ഷിബു മീരാന്‍ ഭാഷാ സമര അനുസ്മരണ പ്രഭാഷണം നടത്തി. ടി.ജെ.വിനോദ് എംഎല്‍എ, ടി.കെ.അഷ്‌റഫ്, ഹംസ പറക്കാട്ട്, എച്ച്.ഇ.മുഹമ്മദ് ബാബു സേട്ട്, സലിം.പി.എ, എന്‍.എ.സലിം ഫാറൂഖി, ഫൈസല്‍ ടി
നൂറുല്‍ അമീന്‍, എസ്.എ.റസാഖ്, സാദിഖ്.എം.എ, സി.എച്ച്.ഫാറൂഖ്, മന്‍സൂര്‍ മാടമ്പാട്ട്, നൗഷാദ് കോപ്പിലാന്‍, ലത്തീഫ് മംഗലശേരി, എം.എം.നാസര്‍, സി.എസ്.സിദ്ദീഖ്, എം.എം.ബഷീര്‍ മദനി, പി.പി.നസീമ ടീച്ചര്‍, എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ എം.എ.ലത്തീഫ് സ്വാഗതവും ട്രഷറര്‍ മാഹിന്‍ ബാഖവി നന്ദിയും പറഞ്ഞു.
Story Highlights: Time is waiting for another language struggle: Hibi Eden
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here