ഇലക്ട്രിക്ക് ബസ് തടയുമെന്ന് സിഐടിയു; ജീവനക്കാരുടെ ശമ്പളം നൽകുന്നത് പ്രധാന ലക്ഷ്യമെന്ന് കെഎസ്ആർടിസി

ജീവനക്കാരുടെ ശമ്പളം നൽകുന്നത് പ്രധാന ലക്ഷ്യം,ശമ്പളം നൽകുമെന്ന് കെഎസ്ആർടിസി സി.എം.ഡി. ജൂണിലെ മുടങ്ങിയ ശമ്പളം ഓഗസ്റ്റ് അഞ്ചിന് മുൻപ് നൽകുമെന്ന് സി.എം.ഡി ഉറപ്പ് നൽകി. ജൂലൈയിലെ ശമ്പളം ഓഗസ്റ്റ് 10ന് മുൻപ് നൽകുമെന്ന് യൂണിയനുകൾക്ക് ഉറപ്പ് നൽകി.(citu will stopelectric buses tomorrow)
അതേസമയം കെസ്ആർടിസി ട്രേഡ് യൂണിയനുകളുമായുള്ള ചർച്ച പരാജയമായി. നാളെ ഉദഘാടന വേദിയിൽ ഇലക്ട്രിക്ക് ബസ് തടയുമെന്ന് സിഐടിയു വ്യക്തമാക്കി. സി.എം.ഡി വിളിച്ച ചർച്ച പ്രഹസനം. നാളെ മന്ത്രി ഉദ്ഘാടനം ചെയ്യുന്ന സർവീസ് തടയും. നാളത്തെ ഇലക്ട്രിക്ക് ബസ് ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് ബിഎംഎസ് വ്യകത്മാക്കി.
അതേസമയം കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ നാളെ നിരത്തിലിറങ്ങും. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരത്ത് ബസുകൾ പരീക്ഷണ ഓട്ടം തുടങ്ങി. 14 ബസുകളാണ് തലസ്ഥാനത്ത് ഇന്ന് യാത്രക്കാരുമായി സർവീസ് നടത്തുന്നത്. ഇന്നലെയും ബസുകൾ പരീക്ഷണ ഓട്ടം നടത്തിയിരുന്നു.
Story Highlights: citu will stopelectric buses tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here